ജർമ്മൻ റീട്ടെയിലർ മെട്രോ എജിയുടെ ഇന്ത്യയിലെ ഹോൾസെയിൽ ഓപ്പറേഷൻസ് ഏറ്റെടുക്കുന്നതിന് റിലയൻസും ആമസോണും രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നിൽ തങ്ങളുടെ റീട്ടെയിൽ പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാനാണ് ഇരുകമ്പനികളുടെയും ശ്രമം. തായ്ലൻഡിലെ വൻകിട കമ്പനിയായ Charoen Pokphand ഗ്രൂപ്പും അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റും ഫുഡ്‍ഡെലിവറി പ്ലാറ്റ്ഫോം സ്വിഗിയും മെട്രോ ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നു.
മെട്രോയുടെ ഇന്ത്യൻ ബിസിനസ്സിന്റെ വിൽപന 1 ബില്യൺ മുതൽ 1.2 ബില്യൺ ഡോളർ വരെ മൂല്യം നേടിയേക്കാമെന്നാണ് വിപണി പ്രവചനം. 2003-ലാണ് മെട്രോ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്, നിലവിൽ രാജ്യത്തുടനീളം 31 മൊത്തവിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂടാതെ ചെറുകിട കച്ചവടക്കാർ പോലുള്ളവയും മെട്രോയുടെ പ്രധാന ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.