1.2 കോടി രൂപയ്ക്ക് Audi യുടെ ആഡംബര സെഡാൻ A8 L ഇന്ത്യയിൽ അവതരിപ്പിച്ചു

1.2 കോടി രൂപയ്ക്ക് Audi യുടെ ആഡംബര സെഡാൻ A8 L ഇന്ത്യയിൽ അവതരിപ്പിച്ചു. സെലിബ്രേഷൻ എഡിഷൻ, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിൽ രണ്ടാമത്തേതിന് 1.5 കോടി രൂപയാണ് എക്‌സ് ഷോറൂം വില. 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് പുതിയ Audi A8 L-ന് കരുത്ത് പകരുന്നത്.8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ 335 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ A8 L, 5.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 kmph വേഗതയിലെത്തുമെന്ന് ഔഡി അവകാശപ്പെടുന്നു. നാവിഗേഷനും മീഡിയയും നിയന്ത്രിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും AC, സീറ്റിംഗ് ഫംഗ്‌ഷനുകൾ നിയന്ത്രിക്കുന്നതിന് 8.6 ഇഞ്ച് ഡിസ്‌പ്ലേയും ലഭിക്കുന്നു. MIB 3 സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന രണ്ട് 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളും പിന്നിലെ യാത്രക്കാർക്ക് ലഭിക്കും. ഇന്ത്യയിൽ മെഴ്‌സിഡസ്-ബെൻസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയുമായാണ് Audi A8 L മത്സരിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version