ദുബായ് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഒരു ബിസിനസ്സ് ഹബ്ബാണ്. ഒരു പുതിയ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ ചിറകിലാണ് ദുബായ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഗോൾഡൻ വിസ സ്കീമും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കലും ഉൾപ്പെടെ നിരവധി പരിഷ്കാരങ്ങൾ മില്ലേനിയലുകൾക്ക് ദുബായിയെ പ്രിയങ്കരമാക്കുന്നു. ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായി ദുബായ് കണക്കാക്കപ്പെടുന്നു.
ദുബായിൽ ബിസിനസ്സ് ആരംഭിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനും എമിറേറ്റിന്റെ ഡിജിറ്റൽ ബിസിനസ് ഇൻഫ്രാസ്ട്രക്ചറിനെ ഉത്തേജിപ്പിക്കുന്നതിനുമായിട്ടാണ്, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി നിലവിലുള്ള നിയമങ്ങളും സാമ്പത്തിക നയങ്ങളും ഭേദഗതി ചെയ്യുന്നത്.എല്ലാ ആഗോള ബിസിനസ് ഹോട്ട്സ്പോട്ടുകളുമായുള്ള കണക്റ്റിവിറ്റിയും സുരക്ഷിതമായ കോസ്മോപൊളിറ്റൻ അന്തരീക്ഷവും ഉള്ളതിനാൽ, ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളിലൊന്നായി ദുബായ് ഇതിനകം കണക്കാക്കപ്പെടുന്നു.
ഇത്തരമൊരു സമയത്താണ് ദുബായിലെ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിന്റെ ഏജൻസികളിലൊന്നായ മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് (ദുബായ് SME) കൺസെപ്റ്റ് + ലോഞ്ച് പ്രഖ്യാപിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുവാക്കളെ അവരുടെ ക്രിയാത്മക ആശയങ്ങൾ വിജയകരമായ പ്രോജക്റ്റുകളായി വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പുതിയ ബിസിനസ് ഇൻകുബേറ്ററാണിത്. ബിസിനസ്സിൽ, ഏറ്റവും പ്രയാസമേറിയ ഭാഗം ഒരു ആശയത്തെ പ്രായോഗിക ബിസിനസ്സാക്കി മാറ്റുക എന്നതാണ്. ഇവിടെയാണ് സംരംഭകർക്ക് കൺസെപ്റ്റ് + ന്റെ സഹായം തേടാവുന്നത്.
“ചെറുകിട, ഇടത്തരം അല്ലെങ്കിൽ നിങ്ങളുടെ കൈവശമുള്ള മറ്റേതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ആശയങ്ങൾ എന്തുമാകട്ടെ, ദുബായിൽ എല്ലാത്തരം ബിസിനസുകളും സ്ഥാപിക്കാൻ യുവ സംരംഭകരെ സഹായിക്കാൻ കൺസെപ്റ്റ് + തയ്യാറാണെന്ന് ഇൻകുബേറ്റർ സെന്റർ ഫൗണ്ടറായ മുഹമ്മദ് അൽ മൻസൂരി പറയുന്നു. മികച്ച ആശയമുള്ള ആരുമായും പ്രവർത്തിക്കാനും യുഎഇ വിപണിയിലും ആഗോളതലത്തിലും ഒരു ബിസിനസ്സ് സ്ഥാപിക്കാനും അഭിവൃദ്ധി പ്രാപിക്കാനും അവരെ സഹായിക്കാനും ആഗ്രഹിക്കുന്നവെന്ന് അൽ മൻസൂരി പറയുന്നു. സംരംഭകരെ അവരുടെ സൃഷ്ടിപരമായ കഴിവുകളിൽ എത്താൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയം. ഇത് കുറഞ്ഞ ബജറ്റിൽ ബിസിനസ്സ് നടത്താൻ സംരംഭകരെ സഹായിക്കുന്നു. ചെറുകിട കമ്പനികളിലും സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ ഈ സംരംഭം പ്രേരിപ്പിക്കുന്നു. നിലനിൽക്കാൻ പാടുപെടുന്ന ചെറുകിട സംരംഭങ്ങൾക്ക് കൺസെപ്റ്റ് + ന്റെ സഹായം സ്വീകരിക്കാം. ഈ ഇൻകുബേറ്ററിന്റെ ഭാഗമാകുന്നവർക്ക് മാർക്കറ്റിംഗ് കൺസൾട്ടൻസിയും, ടെസ്റ്റ്-മാർക്കറ്റിംഗ് പ്രൊഡക്റ്റ് പോലുള്ള പ്രത്യേക സേവനങ്ങളും അവരുടെ ചരക്കുകൾ വിൽക്കാൻ സ്റ്റോറുകളിലേക്കുള്ള പ്രവേശനവും ഉൾപ്പെടെയുള്ള സപ്പോർട്ട് സേവനങ്ങളും ലഭിക്കും. ഇത് സ്റ്റാർട്ടപ്പ് ബിസിനസുകൾക്ക് ദുബായിയെ കൂടുതൽ ആകർഷകമായ ലക്ഷ്യസ്ഥാനമാക്കുന്നു. ഇത് ദുബായിയുടെ യൂണികോൺ സ്വപ്നങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും ആഗോള ബിസിനസ്സ് സ്ഥാപിക്കാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്ന യുവപ്രതിഭകളെ ദുബായിലേക്ക് കൊണ്ടുവരുമെന്നും സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.