ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി സ്പേസ് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്മോസ്. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ ഫാക്ടറിയാണ് സ്റ്റാർട്ടപ്പ് തുറന്നത്. ജർമ്മൻ കമ്പനിയായ EOS-ൽ നിന്നുള്ള മെറ്റൽ 3D പ്രിന്റർ IIT മദ്രാസ് റിസർച്ച് പാർക്കിൽ സ്ഥിതി ചെയ്യുന്ന റോക്കറ്റ് ഫാക്ടറിയിലുണ്ട്. 2021-ന്റെ തുടക്കത്തിൽ 3D-പ്രിന്റ് ചെയ്ത അഗ്നിലെറ്റ് റോക്കറ്റ് എഞ്ചിൻ സ്റ്റാർട്ടപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു. അഗിബാൻ നിർമിക്കുന്നതിന് ഐഎസ്ആർഒയുമായി കരാറിൽ ഒപ്പുവെക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായിരുന്നു അഗ്നികുൾ. 2017-ൽ ശ്രീനാഥ് രവിചന്ദ്രൻ, മോയിൻ എസ്പിഎം, പ്രൊഫ. എസ്ആർ ചക്രവർത്തി എന്നിവർ ചേർന്നാണ് അഗ്നികുൽ കോസ്മോസ് സ്ഥാപിച്ചത്. ആനന്ദ് മഹീന്ദ്രയുടെ പിന്തുണയുള്ള സ്റ്റാർട്ടപ്പാണ് അഗ്നികുൽ കോസ്മോസ്.
റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി Agnikul Cosmos
സ്വകാര്യ റോക്കറ്റ് എഞ്ചിൻ ഫാക്ടറിയുമായി Agnikul Cosmos
Related Posts
Add A Comment