ഹംഗേറിയൻ ഇരുചക്രവാഹന ബ്രാൻഡായ Keeway യുടെ ആദ്യത്തെ ക്രൂയിസർ ബൈക്ക് ‘K-Light 250V’ ഇന്ത്യയിൽ അവതരിപ്പിച്ചു. 2.89 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ക്രൂയിസർ ബൈക്ക് പുറത്തിറക്കിയത്. ചൈനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ക്വിയാൻജിയാങ് ഗ്രൂപ്പിന്റെ ഭാഗമാണ് Keeway. ഡിസൈൻ ഫീച്ചർ ഇവയിൽ പുതിയ Keeway ‘K-Light ബജാജ് അവഞ്ചറിന്റെയോ ഹാർലി ഡേവിഡ്സൺ റോഡ്സ്റ്ററുകളുടെയോ പരിഷ്ക്കരിച്ച പതിപ്പിന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലൈറ്റ് എന്നിവയാൽ സമ്പന്നമായ ഒരു റെട്രോ പ്രൊഫൈലുമുണ്ട് 20 ലിറ്റർ ടാങ്ക്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകൾ, മഡ്ഗാർഡ് എന്നിവയുമായാണ് പുതിയ കെ-ലൈറ്റ് വരുന്നത്. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ക്രൂയിസർ മോട്ടോർസൈക്കിളിന് 5-സ്പീഡ് ഗിയർബോക്സുമായി 249 cc V-ട്വിൻ എഞ്ചിനാണ്, ബൈക്കിന് മുന്നിൽ USD ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ഷോക്കും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ഹെഡ്ലൈറ്റ്, ടെയിൽലൈറ്റ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
K-Light 250V എത്തി, വില 2.89 ലക്ഷം
5-സ്പീഡ് ഗിയർബോക്സുമായി 249 cc V-ട്വിൻ എഞ്ചിനാണ്
Related Posts
Add A Comment