Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രകൃതിയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
Editor's Pick

പ്രകൃതിയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

പ്രകൃതിയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ
News DeskBy News Desk20 July 2022Updated:20 July 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
കാലാവസ്ഥ വ്യതിയാനവും ഈ സ്റ്റാർട്ടപ്പുകളും തമ്മിലുളള ബന്ധമെന്ത് ?

മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തികൾ മൂലം പരിസ്ഥിതിയിൽ വളരെ വലിയ പ്രത്യാഘാതങ്ങളും മാറ്റങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ ചെറുക്കണമെങ്കിൽ പ്രകൃതിയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം……..

  1. Phool

ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക്ക് സ്റ്റാർട്ടപ്പും ഫ്രാഗ്രൻസ് വെൽനസ്സ് മോഡലുമാണ് Phool. 2017ൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ അൻകിത് അഗർവാളും പ്രതീക് കുമാറും ചേർന്ന്  കാൺപൂർ ആസ്ഥാനമായാണ് Phool സ്ഥാപിക്കുന്നത്. ഫ്ലവർ റീസൈക്ലിംഗ് ‌സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങളിൽ നിന്ന് നദികളിലേക്ക് വലിച്ചെറിയുന്ന ഫ്ലവർവേസ്റ്റുപയോഗിച്ച് കമ്പനി ജൈവ വളമടക്കം ഉണ്ടാക്കുന്നു. കാൺപൂരിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ കാശി വിശ്വനാഥ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് പ്രതിദിനം 13 ടൺ ഫ്ലവർ വേസ്റ്റും, വിഷ രാസവസ്തുക്കളും നദിയിൽ എത്തുന്നത് ഒഴിവാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് ഈ സ്റ്റാർട്ടപ്പ്. ‘ഫ്ലവർ റീസൈക്ലിംഗ്’ സാങ്കേതികവിദ്യയിലൂടെ ഈ മാലിന്യങ്ങളിൽ നിന്ന് ചാർക്കോൾ, ചന്ദനത്തിരികൾ, സുഗന്ധ എണ്ണകൾ എന്നിവ നിർമ്മിക്കുന്നു. കൂടാതെ, ഐഐടി പിന്തുണയുള്ള  സ്റ്റാർട്ടപ്പ് പൂക്കളിൽ നിന്ന് നിർമ്മിച്ച തുകൽ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്.

2. Banyan Nation   

വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് അവയെ പുനരുപയോഗത്തിന് പര്യാപ്തമാക്കുന്ന സ്റ്റാർട്ടപ്പാണ് Banyan Nation. റീസൈക്ലിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിപണിയിലേക്കുള്ള  പോളിയോലിഫിൻ പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുകയാണ് സംരംഭം പ്രധാനമായും ചെയ്യുന്നത്. മണി വാജിപേയജുലയും രാജ്കിരൺ മദൻഗോപാലും (Mani Vajipeyajula and Rajkiran Madangopal) ചേർന്ന് സ്ഥാപിച്ച  ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ്, റീസൈക്ലർമാരിൽ നിന്നും ബിസിനസ്സുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് സാങ്കേതിക അധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നു. മില്ലേനിയം അലയൻസ് ഗ്രാന്റ്, എംബില്യൺ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ഇതിനോടകം തന്നെ Banyan Nation നേടിയിട്ടുണ്ട്.

3. BluSmart

2019-ൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച ബ്ലൂസ്മാർട്ട്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയ്‌ലിംഗ് ബിസിനസ്സാണ്. നിലവിൽ വ്യവസായ ഭീമൻമാരായ Ola, Uber എന്നിവയുമായി മത്സരിക്കുകയാണ് ഈ ഇന്ത്യൻ കമ്പനി. Anmol Jaggi, Punit Goyal എന്നിവർ ചേർന്ന് തുടക്കമിട്ട സ്റ്റാർട്ടപ്പ്, അടുത്തിടെ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ 25 ദശലക്ഷം യുഎസ് ഡോളർ, ഏകദേശം 194 കോടി രൂപ സമാഹരിച്ചിരുന്നു. 5,000-ലധികം EV-കളിലേക്ക് തങ്ങളുടെ ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയ്‌ലിംഗ് ഫ്ലീറ്റ് വർദ്ധിപ്പിക്കുന്നതിനും ഡൽഹി-എൻ‌സി‌ആറിലുടനീളം EV സൂപ്പർഹബുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് BluSmart പദ്ധതിയിടുന്നത്.

4. ZunRoof

മികച്ച ഓൺ-ഗ്രിഡ് സോളാർ സൊല്യൂഷനുകൾ നൽകുന്ന ZunRoof, ഇന്ത്യയിലെ ഒരു പ്രമുഖ സോളാർ എനർജി സ്റ്റാർട്ടപ്പാണ്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ 1000 സോളാർ റൂഫ്‌ടോപ്പുകൾ സ്ഥാപിച്ച് റെസിഡൻഷ്യൽ സോളാർ സെഗ്‌മെന്റിൽ വിജയം നേടുകയാണ്.
നിലവിൽ ഡൽഹി എൻസിആർ മേഖലയിലെ പ്രവർത്തിക്കുകയാണ് സ്റ്റാർട്ടപ്പ്.

5. Ather Energy

തരുൺ മേത്തയും സ്വപ്‌നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ഒരു ഇന്ത്യൻ ഇലക്‌ട്രിക് വാഹന കമ്പനിയാണ് Ather Energy. Ather 450X, Ather 450 പ്ലസ് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ ബാംഗ്ലൂർ ആസ്ഥാനമായി കമ്പനി നിർമ്മിക്കുന്നുണ്ട്. കൂടാതെ, ആതർ ഗ്രിഡ് എന്ന പേരിൽ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചറും ഇത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹന കമ്പനിയായ HDFC ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക് എന്നിവയുമായി സഹകരിച്ച് ഈ വർഷം ആദ്യം ഇ-സ്‌കൂട്ടറുകൾക്ക് റീട്ടെയിൽ ഫിനാൻസും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്തിരുന്നു.

business startup startup ecosystem Startup India startup news startup-mission startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

ആദ്യ എഐ ചിപ്പ് ഈ വർഷം ഉത്പാദിപ്പിക്കാൻ Netrasemi

30 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ട്രെയിൻ യാത്രയിൽ ശുചിത്വം ഉറപ്പാക്കാൻ റെയിൽ ഹൈജീൻ കിറ്റ്

25 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil