വൻകിട പി.സി, കൺസോൾ (PC & Console) ഗെയിമുകൾ വികസിപ്പിക്കുന്ന മുംബൈ അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘ഷോട്ട്ഗൺ ഗെയിംസി’ൽ (Shortgun Games) സാമ്പത്തിക നിക്ഷേപം നടത്തി തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. ജീത് ചന്ദൻ, വിധിത് മേത്ത എന്നിവർ ചേർന്ന് സ്ഥാപിച്ച കമ്പനി അന്താരാഷ്ട്ര തലത്തിൽ പ്ലേസ്റ്റേഷൻ 5 (PS5), എക്സ് ബോക്സ് (Xbox Series X|S) എന്നിവയ്ക്കായുള്ള ഹൈ-എൻഡ് ഗെയിമുകളാണ് നിർമിക്കുന്നത്. മഹേഷ് ബാബുവിന്റെ സാന്നിധ്യം കമ്പനിയുടെ വളർച്ചയ്ക്ക് വലിയ കരുത്തേകുമെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകർ വ്യക്തമാക്കി.

‘പ്രൊജക്റ്റ് ടേക്ഡൗൺ’ (Project Takedown) എന്ന പേരിൽ വലിയ ബജറ്റിലൊരുങ്ങുന്ന ആക്ഷൻ-അഡ്വഞ്ചർ ഗെയിമാണ് ഷോട്ട്ഗൺ ഗെയിംസ് ആദ്യം പുറത്തിറക്കുന്നത്. ‘ആർ.ആർ.ആർ’, ‘ഉറി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറായ വിക്കി അറോറയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര ഗെയിമിംഗ് കമ്പനികളോട് കിടപിടിക്കുന്ന മികച്ച ഗെയിമുകൾ ഇന്ത്യയിൽ നിന്നും ഉണ്ടാകണമെന്ന ദർശനമാണ് തന്നെ ഈ നിക്ഷേപത്തിലേക്ക് നയിച്ചതെന്ന് മഹേഷ് ബാബു പറഞ്ഞു.
Telugu megastar Mahesh Babu turns strategic investor for Mumbai-based PC and console gaming startup Shortgun Games as it develops Project Takedown.
