ഇന്ത്യയിലെ ദീർഘദൂര യാത്രാമേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ 15 മീറ്റർ മൾട്ടി-ആക്സെൽ ഇലക്ട്രിക് സ്ലീപ്പർ ബസ് ‘ഇലോൺ 3എക്സ്’ (ELON 3X) അവതരിപ്പിച്ച് ബ്ലാക്ക്ബക്ക് ഇലക്ട്രിക് വെഹിക്കിൾസ്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ഇലക്ട്രിക് കോച്ച്, മികച്ച യാത്രാസുഖവും അത്യാധുനിക സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നു. നാല് വർഷത്തെ ഗവേഷണങ്ങൾക്കും രണ്ട് വർഷത്തെ റോഡ് പരീക്ഷണങ്ങൾക്കും ശേഷമാണ് കമ്പനി ഈ വാഹനം വിപണിയിലേക്ക് എത്തിക്കുന്നത്.

42 സ്ലീപ്പർ ബർത്തുകളും ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകളും അടങ്ങുന്നതാണ് ബസിന്റെ സീറ്റിംഗ് ശേഷി. കൂടാതെ 9 ക്യുബിക് മീറ്ററിലധികം ലഗേജ് സ്പേസും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. 425 kWh, 565 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഇലോൺ 3എക്സ്, ബോൺ-ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാണ് നിർമിച്ചിരിക്കുന്നത്. ഇൻഡിപെൻഡന്റ് സസ്പെൻഷൻ, എയർ സസ്പെൻഷൻ (ECAS), ഇലക്ട്രോണിക് ബ്രേക്കിംഗ് (EBS), എ.ബി.എസ് (ABS) തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. ബസിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചുകഴിഞ്ഞു. 2027 പകുതിയോടെ ഇതിന്റെ വാണിജ്യ ഉൽപ്പാദനം ആരംഭിക്കുമെന്ന് ബ്ലാക്ക്ബക്ക് ഇ.വി സ്ഥാപകനും സി.ഇ.ഒയുമായ ആർ.കെ. രാജു അറിയിച്ചു.
BlackBuck EV unveils ELON 3X, India’s first 15-metre multi-axle electric sleeper coach featuring 42 sleeper berths designed for long-distance travel

