രാജ്യത്തിന്റെ വികസന യാത്രയിൽ സംരംഭകത്വത്തിന്റെ പ്രാധാന്യം വിളിച്ചോതി രാജ്യം ഇന്ന് ദേശീയ സംരംഭകത്വ ദിനം ആചരിക്കുകയാണ്. വൈദഗ്ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2.62 ലക്ഷത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകളുമായി ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ശൃംഖലയായി ഇന്ത്യ മാറിയിരിക്കുകയാണ്. തൊഴിലന്വേഷകർ എന്നതിൽ നിന്ന് മാറി യുവാക്കൾ രാജ്യത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാകുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദശാബ്ദം സാക്ഷ്യം വഹിച്ചത്. ഈ വർഷം മാർച്ച് വരെ മാത്രം 23 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സാധിച്ചു.

2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 55,200-ലധികം പുതിയ സ്റ്റാർട്ടപ്പുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. 2016-ന് ശേഷം ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കൂടാതെ, അംഗീകൃത സ്റ്റാർട്ടപ്പുകളിൽ ഒരു ലക്ഷത്തിലധികം എണ്ണത്തിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ടെന്നതും ശ്രദ്ധേയമാണ്. സ്റ്റാർട്ടപ്പ് ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ, പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തിക സഹായവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി തുടർച്ചയായ പിന്തുണയാണ് കേന്ദ്ര സർക്കാർ ഈ മേഖലയ്ക്ക് നൽകിവരുന്നത്.
India celebrates National Entrepreneurship Day with over 2.62 lakh recognised startups, 23 lakh jobs and growing opportunities for women entrepreneurs.
