ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യൻ വ്യവസായി ഗൗതം അദാനി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ സമ്പന്നനായി. 104.6 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ബിൽ ഗേറ്റ്‌സിനെ മറികടന്ന് 60 കാരനായ അദാനിയുടെ ആസ്തി 115.5 ബില്യൺ ഡോളറിലെത്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. തുറമുഖങ്ങൾ, ഖനികൾ, ഗ്രീൻ എനർജി എന്നിവയിൽ വ്യാപിച്ചുകിടക്കുന്നതാണ് അദാനി ​ഗ്രൂപ്പ്. കഷ്ടിച്ച് മൂന്ന് വർഷത്തിനുള്ളിൽ, ഏഴ് വിമാനത്താവളങ്ങളുടെയും ഇന്ത്യയുടെ നാലിലൊന്ന് എയർ ട്രാഫിക്കിന്റെയും നിയന്ത്രണം അദാനി നേടിയിട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്‌ക്കൊപ്പം അദാനി ഡാറ്റ നെറ്റ്‌വർക്ക്സും വരാനിരിക്കുന്ന 5G ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ ചില ലിസ്‌റ്റഡ് സ്റ്റോക്കുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 600 ശതമാനത്തിലധികം ഉയർന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version