ഇന്ത്യയിലെ കംപ്രസ്ഡ് നാച്യുറൽ ഗ്യാസ് അഥവാ സിഎൻജി സ്റ്റേഷനുകളുടെ എണ്ണം 2014ൽ 900 ആയിരുന്നത് നിലവിൽ 4,500 ആയി വർദ്ധിച്ചു വെന്നും 2024 ആകുമ്പോഴേയ്ക്കും 3500 സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഗെയ്ൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റേയും, ഇതിനു കീഴിലുള്ള സിറ്റി ഗ്യാസ് വിതരണ കമ്പനികളുടേയും നേതൃത്വത്തിൽ 14 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കും. 2014നെ അപേക്ഷിച്ചു നോക്കുമ്പോൾ, ഇന്ത്യയിലെ പിഎൻജി അഥവാ പൈപ്ഡ് നാച്യുറൽ ഗ്യാസ് കണക്ഷനുകളും 24 ലക്ഷത്തിൽ നിന്ന് 95 ലക്ഷമായി ഉയർന്നിട്ടുണ്ട്. സിഎൻജി സ്റ്റേഷനുകളുടെ എണ്ണത്തിലുണ്ടായ ഈ വലിയ വർദ്ധന സിഎൻജി വാഹന വിപണിയെയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
കൂടുതൽ സിഎൻജി സ്റ്റേഷനുകൾക്കായി ഇന്ത്യ
കൂടുതൽ സിഎൻജി സ്റ്റേഷനുകൾ ഒരുക്കാൻ ഇന്ത്യ
Related Posts
Add A Comment