അഞ്ച് വർഷത്തിനുള്ളിൽ ഐപിഒ ലക്ഷ്യമിട്ട് ഹെൽത്ത്കെയർ, വെൽനെസ്സ് സ്റ്റാർട്ടപ്പായ ഹാപ്പിയസ്റ്റ് ഹെൽത്ത്. 79 കാരനായ അശോക് സൂതയാണ് ഹാപ്പിയസ്റ്റ് ഹെൽത്ത് സ്ഥാപിച്ചത്. സൂതയ്ക്ക് 80 വയസ്സ് പൂർത്തിയാകുന്നതോടെ, ഒരു ഒക്ടോജെനേറിയൻ ഫൗണ്ടറായ ചുരുക്കം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലൊന്നായി ഹാപ്പിയസ്റ്റ് ഹെൽത്ത് മാറും. 4 പതിറ്റാണ്ടോളം ഇന്ത്യൻ സാങ്കേതികമേഖലയിൽ ജോലി ചെയ്ത വ്യക്തിയാണ് അശോക് സൂത.
ഐടി ഔട്ട്സോഴ്സിംഗ് കമ്പനിയായ Mindtree, 2011ൽ തുടക്കമിട്ട Happiest Minds Technologies എന്നിവയാണ് അശോക് സൂത ആരംഭിച്ച മറ്റ് സംരംഭങ്ങൾ. ആധുനിക വൈദ്യശാസ്ത്രം, ഗവേഷണം എന്നിവ ആയുർവേദം, പ്രകൃതിചികിത്സ, യോഗ, ധ്യാനം തുടങ്ങിയ ചികിത്സാ രീതികളുമായി സംയോജിപ്പിയ്ക്കാനാണ് ഹാപ്പിയസ്റ്റ് ഹെൽത്ത് ലക്ഷ്യമിടുന്നത്. ഡോക്ടർമാർ, ശാസ്ത്രജ്ഞർ, എഴുത്തുകാർ എന്നിവരുൾപ്പെടെ സ്റ്റാർട്ടപ്പിന് 90ഓളം ജീവനക്കാരുണ്ട്.