കാർഷിക മേഖലയിലെ ഡ്രോൺ ടെക്നോളജി സാധ്യതകളെക്കുറിച്ച് അറിയണോ? ജനറൽ എയറോനോട്ടിക്സ് കോഫൗണ്ടറും സിഇഒയുമായ Abhishek Burman അത് വിശദമാക്കി തരുന്നു. ഡ്രോൺ ടെക്നോളജിയിലൂടെ പെസ്റ്റ് കൺട്രോളും ഡിസീസ് മാനേജ്മെന്റും വളരെ എളുപ്പത്തിൽ സാധ്യമാകുമെന്നാണ് Abhishek Burman പറയുന്നത്.ഒരേക്കറിൽ ഒരു ദിവസം കൊണ്ട് ചെയ്യുന്ന പെസ്റ്റ് കൺട്രോൾ ഡ്രോൺ ഉപയോഗിച്ച് 5 മിനിട്ടിനുളളിൽ സാധ്യമാകും.

ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻഡ്-ടു-എൻഡ് അഗ്രി പ്ലാറ്റ്ഫോം സൊല്യൂഷൻ പ്രൊവൈഡറാണ് ജനറൽ എയറോനോട്ടിക്സ്. ഡ്രോൺ,AI ഇവ ഉപയോഗിച്ച്  അഗ്രികൾച്ചർ സൊല്യൂഷൻസിലാണ് ഇവർ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. channeliam.comനോട് സംസാരിക്കുക ആയിരുന്നു  അഭിഷേക് ബർമൻ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വിള നിരീക്ഷണം നടത്തുകയും  വിള സംരക്ഷണ സേവനങ്ങള്‍ നൽകുകയും ചെയ്യുന്നു. കർഷകർക്ക് വളരെ എളുപ്പത്തിലും ഗുണകരമായും പെസ്റ്റ് കൺട്രോൺ സാധ്യമാക്കുന്നതിന് ‍ഡ്രോൺ ടെക്നോളജിക്ക് കഴിയും. ഇതിലൂടെ കർഷകർക്ക് മികച്ച നേട്ടം കൊയ്യാനാകും വരുമാനവും വർദ്ധിപ്പിക്കാൻ കഴിയും.

അഗ്രോ കെമിക്കലുകളുടെ അമിതോപയോഗം തടയുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.ഇപ്പോൾ ജനറൽ എയറോനോട്ടിക്സ് വാണിജ്യവത്കരണത്തിന്റെ പാതയിലാണ്. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ്  ജനറൽ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയിരുന്നു.50 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് കമ്പനി സ്വന്തമാക്കിയത്. അദാനി ഡിഫൻസ് പ്രതിരോധ മേഖലയിൽ നിലവിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ഇനി അഗ്രികൾച്ചർ സൊല്യൂഷൻസിലേക്കും എത്തുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version