ഡിസംബറോടെ രാജ്യത്ത് മെമ്മറി ചിപ്പ് അസംബ്ലി, ടെസ്റ്റ്, പാക്കേജിംഗ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്ന ആദ്യത്തെ കമ്പനിയായി മാറുമെന്നു ഇലക്ട്രോണിക്സ് സ്ഥാപനമായ സഹസ്ര സെമികണ്ടക്ടേഴ്സ്. രാജസ്ഥാനിലെ ഭിവാദിയിൽ യൂണിറ്റ് സ്ഥാപിക്കുന്നതിനായി മൊത്തം ₹750 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി സഹസ്ര സെമികണ്ടക്ടേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അമൃത് മൻവാനി.കമ്പനിയുടെ വാണിജ്യ ഉൽപ്പാദനത്തിന്റെ ആദ്യ സാമ്പത്തിക വർഷം ഏകദേശം 50 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായും 2025-26 ഓടെ ഇത് 500 കോടി രൂപയായി വളരുമെന്നും അദ്ദേഹം പറഞ്ഞു.ആഭ്യന്തരമായി നിർമ്മിക്കുന്ന മെമ്മറി ചിപ്പുകളെ ഉപഭോക്താക്കൾ തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നുവെന്ന് മൻവാനി പ്രതീക്ഷ പ്രകടിപ്പിച്ചു.നടപ്പു സാമ്പത്തിക വർഷം കമ്പനി 60 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2023 മാർച്ചോടെ 75 കോടി രൂപയുടെ നിക്ഷേപം പൂർത്തിയാക്കും. ബാക്കി 75 കോടി 2023-24ൽ നിക്ഷേപിക്കും. ഡാറ്റാ സെർവറുകളിലും ഉയർന്ന നിലവാരമുള്ള വ്യാവസായിക പിസികളിലും ആശയവിനിമയ ഉപകരണങ്ങളിലും മെമ്മറി ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതിനാൽ സുരക്ഷാ ആവശ്യങ്ങൾക്കായി കമ്പനികൾ പ്രാദേശികമായി നിർമ്മിക്കുന്ന മെമ്മറി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.അർദ്ധചാലകങ്ങളുടെ മൊത്തം ആവശ്യകത ഏകദേശം 7000-10,000 കോടി രൂപയുടേതാണെന്നും 2025-26 ഓടെ 5-7 ശതമാനം വിപണി വിഹിതം നേടാനാകുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും അമൃത് മൻവാനി പറഞ്ഞു.
ചിപ്പ് നിർമാണത്തിന് ഇന്ത്യൻ കമ്പനി
ആദ്യ സാമ്പത്തിക വർഷം ഏകദേശം 50 കോടി രൂപ വരുമാനം പ്രതീക്ഷ