ഇന്ത്യയിലെ സമ്പന്നരായ വനിതകളുടെ ലിസ്റ്റിൽ ഒന്നാമതെത്തി HCL ടെക്നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര.83,330 കോടി രൂപയുടെ ആസ്തിയുമായി തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും ധനികയായ വനിത എന്ന സ്ഥാനം റോഷ്‌നി നാടാർ നിലനിർത്തി.2021-ൽ 54ശതമാനം വർദ്ധനവാണ് റോഷ്നിയുടെ മൽഹോത്രയുടെ ആസ്തിയിൽ ഉണ്ടായത്. നൈകയുടെ ഫാൽഗുനി നായർ ബയോകോൺ പ്രൊമോട്ടർ കിരൺ മസുംദാർ ഷായെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.57,520 കോടി രൂപയുടെ സ്വത്തുമായി ഫാൽഗുനി ഇന്ത്യയിലെ ഏറ്റവും വലിയ സെൽഫ്മെയ്ഡ് ധനികയായി. ബയോകോണിന്റെ കിരൺ മസുംദാർ ഷായുടെ സമ്പത്തിൽ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി, 29,030 കോടി രൂപയുടെ സമ്പത്തുമായി രാജ്യത്തെ മൂന്നാമത്തെ ധനികയായ വനിതയായി.2021-ലെ ആസ്തിവിവരം അടിസ്ഥാനമാക്കിയ Kotak Private -Hurun ലിസ്റ്റിൽ ഈ വർഷം 25 പുതിയ വനിതകൾ ഇടംപിടിച്ചതായി റിപ്പോർട്ട് പറയുന്നു.ഭോപ്പാൽ ആസ്ഥാനമായുള്ള ജെറ്റ്സെറ്റ്ഗോ ഫൗണ്ടർ കനിക തെക്രിവാൾ എന്ന 33 കാരിയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത.
സമ്പന്ന വനിതകളിൽ ഒന്നാമത് Roshni Nadar
റോഷ്‌നി മൽഹോത്രയുടെ ആസ്തിയിൽ 54 ശതമാനം വർദ്ധന