ഇലക്ട്രിക് ബൈക്ക് സ്റ്റാർട്ടപ്പ് ‘eBikeGo’, അനുബന്ധ സ്ഥാപനമായ വജ്രം ഇലക്ട്രിക് വഴി ഇവികൾക്കായി നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നു.
പ്ലാന്റിലൂടെ ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി പവർട്രെയിനുകളും ഒന്നിലധികം ഉൽപ്പന്ന പോർട്ട്‌ഫോളിയോകളും വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
eBikeGo യുടെ നിർമ്മാണ ആവശ്യകതകൾ നിറവേറ്റുന്നതിനായി സ്ഥാപിച്ച ഒരു പ്രത്യേക ബിസിനസ് യൂണിറ്റാണ് വജ്രം ഇലക്ട്രിക്.
‘eBikeGo’ ഇലക്ട്രിക്ക് വാഹന ബ്രാൻഡുകളായ Muvi, Velocipedo എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ Tarrotൽ നിന്ന് Muvi, Velocipedo എന്നിവയുടെ നിർമ്മാണ, വിപണന അവകാശം eBikeGo കഴിഞ്ഞവർഷം ഏറ്റെടുത്തിരുന്നു.
നിലവിൽ, ഇന്ത്യയിലെ ഏഴ് നഗരങ്ങളിലാണ് eBikeGoയ്ക്ക് സാന്നിധ്യമുള്ളത്.
രാജ്യത്തുടനീളമുള്ള 100 നഗരങ്ങളിലായി 2 ലക്ഷം ബൈക്കുകൾ നിരത്തിലെത്തിക്കാനും eBikeGo പദ്ധതിയിടുന്നുണ്ട്.