ഫണ്ട് നേടിയത് കോടികൾ , എന്നിട്ടും DeHaat സ്റ്റാർട്ടപ്പ് എന്തിന് പിരിച്ചുവിടുന്നു ?

ഹരിയാനയിലെ ഗുരുഗ്രാം, ബിഹാറിലെ പട്‌ന എന്നിവിടങ്ങൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഗ്രിടെക്ക് സ്റ്റാർട്ടപ്പ് DeHaat പിരിച്ചുവിടൽ ഭീഷണിയിൽ. 2021 ഒക്ടോബറിലെ ഫണ്ടിംഗ് റൗണ്ടിൽ 500 മില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകൾക്കായുള്ള സൂൺ-ടു-ബി-യൂണികോൺ’ ക്ലബ്ബിൽ DeHaat പ്രവേശിച്ചിരുന്നു. ഫുഡ് ടെക് സ്റ്റാർട്ടപ്പ് വൈ-കുക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അഗ്രി-ഇൻപുട്ട് മാർക്കറ്റ് പ്ലേസ് സ്റ്റാർട്ടപ്പ് ഹെലിക്രോഫ്റ്റർ, ഫാം ഗൈഡ് എന്നിങ്ങനെ നാലിലധികം സ്റ്റാർട്ടപ്പുകളെ DeHaat സ്വന്തമാക്കിയിട്ടുണ്ട്.

വലിയ ധനസമാഹരണത്തിന് ശേഷവും ഒരു വർഷത്തിനുള്ളിൽ തന്നെ 500 പേരെ സ്റ്റാർട്ടപ്പ് പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കർഷകർക്ക് കാർഷിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് DeHaat. 2,000-ത്തിലധികം ജീവനക്കാർ DeHaatന്റെ ഭാഗമായി തൊഴിൽ ചെയ്യുന്നുവെന്ന് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 15 മാസങ്ങൾക്കിടയിൽ കമ്പനി 1,200 മുതൽ 1,300 വരെ ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും കമ്പനി അവകാശപ്പെടുന്നു. സെക്വോയ ക്യാപിറ്റൽ, സോഫിന, ടെമാസെക് തുടങ്ങിയ വലിയ നിക്ഷേപകരുടെ പിന്തുണയാണ് DeHaatനുള്ളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version