ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്ത് വാങ്ങുന്ന പോലെ, നിയമപരമായ തർക്കങ്ങൾ ഓൺലൈനായി പരിഹരിക്കാൻ കഴിഞ്ഞാലോ? ആദിത്യ ശിവ്കുമാറും (Aditya Shivkumar) ജോ അൽ-ഖയാത്തും (Joe Al-Khayat) ചേർന്ന് തുടങ്ങിയ ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് നൽകുന്ന സേവനം ഇതാണ്. പാർക്കിംഗ് ടിക്കറ്റുകൾ മുതൽ വിവാഹമോചനങ്ങൾ വരെ എന്തും ഈ ലീഗൽ ടെക് പ്ലാറ്റ്ഫോമിൽ എടുക്കും.

 Resolve Disputes Online കക്ഷികളെ കോടതിയിൽ കയറാതെ തന്നെ ചർച്ചകളിലൂടെയും മധ്യസ്ഥതയിലൂടെയും പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു. നിയമ വിദ്യാർത്ഥികളായിരിക്കെ ആദിത്യ ശിവ്കുമാറും ജോ അൽ ഖയാത്തും കാർഡിഫ് സർവകലാശാലയിലാണ് കണ്ടുമുട്ടിയത്. 2010-11-കാലത്ത് ആദിത്യയും ജോയും ചേർന്ന് മീഡിയേറ്റ് ഇറ്റ് ഓൺലൈൻ (“Mediate It Online”) എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്ന് ചെന്നൈയിൽ അഭിഭാഷകനായും മീഡിയേറ്ററായും ആദിത്യയും ലണ്ടനിൽ അഭിഭാഷകനായും മീഡിയേറ്ററായും ജോയും തങ്ങളുടെ ജോലി തുടർന്നു.

ലോക ജനസംഖ്യയുടെ 57% പേരും നിയമപരമായ സംരക്ഷണത്തെ കുറിച്ച് ഗ്രാഹ്യമില്ലാതെയാണ്  ജീവിക്കുന്നതെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ നിയമവ്യവസ്ഥയുമായി സാധാരണക്കാരെ ബന്ധിപ്പിക്കുന്ന തരത്തിലുളള സേവനം നൽകണമെന്ന് ആദിത്യയും ജോയും ആഗ്രഹിച്ചു. ഈ വിടവ് നികത്താൻ ഇരുവരും ഒരു ടെക് പ്ലാറ്റ്‌ഫോമിന് രൂപം നൽകി.  2017-ൽ Resolve Disputes Online,എന്ന SaaS (സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ്) B2B (ബിസിനസ്-ടു-ബിസിനസ്) സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്തു. ആഗോള B2B സെഗ്‌മെന്റിന് സേവനം നൽകുന്നതിനായി ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌ത ഒരേയൊരു ഓൺലൈൻ തർക്ക പരിഹാര സ്ഥാപനമാണ് RDO എന്ന് ആദിത്യ പറയുന്നു.
നിലവിൽ, കോടതികൾ, ട്രിബ്യൂണലുകൾ, ഗവൺമെന്റുകൾ, ബിസിനസുകൾ എന്നിവയുമായി സഹകരിച്ച് യുഎസ്, യുകെ, ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ബിസിനസ്-ടു-ബിസിനസ് ഓൺലൈൻ തർക്ക പരിഹാര സേവനങ്ങൾ RDO വാഗ്ദാനം ചെയ്യുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version