2030 ഓടെ ഇന്ത്യയിൽ EV വിൽപ്പന ഏകദേശം അഞ്ച് കോടിയോളം ആകുമെന്ന് പഠന റിപ്പോർട്ട്.30% സ്വകാര്യ കാറുകളും 70% വാണിജ്യ കാറുകളും 40% ബസുകളും 80% ഇരുചക്ര-മുച്ചക്ര വാഹനങ്ങളും 2030 ഓടെ ഉണ്ടാകുമെന്ന് കൺസൾട്ടിംഗ് സ്ഥാപനമായ JMK Research & Analytics പറയുന്നു.അഞ്ച് കോടി ഇവികളെ പിന്തുണയ്ക്കാൻ ഇന്ത്യക്ക് കുറഞ്ഞത് 20.5 ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമാണെന്നും പഠന റിപ്പോർട്ട് പറയുന്നു.എട്ട് കോടി EV കൾ നിരത്തിലിറങ്ങുമ്പോൾ 39 ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും.അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഇലക്ട്രിക് ബസുകളെങ്കിലും വാങ്ങാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.വിവിധ സംസ്ഥാനങ്ങളുടെ ഇവി നയങ്ങളും ഇലക്ട്രിക് വാഹന വ്യാപനത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.
2030 ഓടെ ഇന്ത്യയിൽ EV 5 കോടി
30% സ്വകാര്യ കാറുകളും 40% ബസുകളും 80% ഇരുചക്ര-മുച്ചക്ര വാഹനങ്ങളും