യുഎഇയിലെ  ആദ്യത്തെ യൂസ്ഡ് ബാറ്ററി റീസൈക്ലിംഗ് സെന്റർ റാസൽ ഖൈമയിൽ വരുന്നു.റോയൽ ഗൾഫ് ഇൻഡസ്ട്രീസ് 62.4 മില്യൺ ദിർഹം മുതൽമുടക്കിൽ അത്യാധുനിക ലെഡ് ആസിഡ് ബാറ്ററി റീസൈക്ലിംഗ് യൂണിറ്റ്  നിർമ്മിക്കും.ഹൈദരാബാദ് കാസ്റ്റിംഗ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും നഖത്ത് ഗ്രൂപ്പിന്റെ ഭാഗവുമാണ് റോയൽ ഗൾഫ് ഇൻഡസ്ട്രീസ്.അൽ ഗെയ്ൽ ഇൻഡസ്ട്രിയൽ സോണിലെ ഏകദേശം 110,000 ചതുരശ്ര അടി  സ്ഥലത്താണ്  പരിസ്ഥിതി സൗഹൃദ ഓട്ടോമോട്ടീവ് ബാറ്ററി റീസൈക്ലിംഗ് സെന്റർ നിർമ്മിക്കുന്നത്.

2022-ന്റെ നാലാം ക്വാർട്ടറിൽ നിർമാണം പൂർത്തിയാകുന്ന റീസൈക്ലിംഗ് സെന്ററിൽ 150-ലധികം ആളുകൾക്ക് ജോലി ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.പ്രതിവർഷം 35,000 മെട്രിക് ടൺ വരെ യൂസ്ഡ് ലെഡ് ആസിഡ് ബാറ്ററികൾ റീസൈക്കിൾ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.റീസൈക്കിൾ ചെയ്ത വസ്തുക്കൾ പുതിയ ലെഡ് ആസിഡ് ബാറ്ററികളുടെയും കെയ്‌സുകളുടെയും നിർമ്മാണത്തിനായി ഇന്ത്യ, ജപ്പാൻ, കൊറിയ, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലേക്ക്  കയറ്റുമതി ചെയ്യും.രണ്ടാം ഘട്ടത്തിൽ, റോയൽ ഗൾഫ് ഇൻഡസ്ട്രീസ് റാസൽ ഖൈമയിൽ ഏകദേശം 125 ദശലക്ഷം ദിർഹം നിക്ഷേപിക്കാനും 350 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്

Share.

Comments are closed.

Exit mobile version