സ്വകാര്യ ടെലികോം നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ തയ്യാറുള്ള സംരംഭങ്ങളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ക്യാപ്റ്റീവ് നോൺ പബ്ലിക് നെറ്റ്വർക്ക് ലൈസൻസിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ ജൂൺ 27-ന് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് നേരിട്ട് സ്പെക്ട്രം വാങ്ങി ക്യാപ്റ്റീവ് നോൺ-പബ്ലിക് നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ തയ്യാറുളള
100 കോടി രൂപയുടെ ആസ്തിയുളള സ്ഥാപനങ്ങൾ അർഹരാണ്.
ക്യാപ്റ്റീവ് നോൺ പബ്ലിക് നെറ്റ്വർക്ക് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സംരംഭങ്ങൾക്ക് ടെലികോം സേവന ദാതാക്കളിൽ നിന്നു നേരിട്ടും സ്പെക്ട്രം ലീസിനെടുക്കാം. സംരംഭങ്ങൾക്ക് സ്പെക്ട്രം അനുവദിക്കേണ്ട വില സംബന്ധിച്ച് ട്രായ്യുടെ അഭിപ്രായം തേടാനും ടെലികോം വകുപ്പ് ആലോചിക്കുന്നുണ്ട്. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കേണ്ടത് ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 9 വരെയാണ്. ക്യാപ്റ്റീവ് നോൺ പബ്ലിക് നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനെ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ എതിർത്തിരുന്നു.