2023-ൽ  talc-based baby powder  ആഗോളതല വിൽപ്പന അവസാനിപ്പിക്കാൻ Johnson & Johnson

2023-ൽ  ടാൽക്ക് ബേസ്ഡ് ബേബി പൗഡറിന്റെ ആഗോളതല വിൽപ്പന അവസാനിപ്പിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ.ടാൽക്ക് ബേബി പൗഡർ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും വിൽക്കുന്നത് നിർത്തുമെന്ന് 2020-ൽ, ജോൺസൺ ആൻഡ് ജോൺസൺ  പ്രഖ്യാപിച്ചിരുന്നു.cornstarch ബേസ്ഡ് ബേബി പൗഡർ പോർട്ട്‌ഫോളിയോയിലേക്ക് മാറാനുള്ള  തീരുമാനം  എടുത്തതായും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു.ടാൽക്ക് ബേബി പൗഡർ മൂലം 38,000 ത്തോളം കേസുകളാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വിവിധ കോടതികളിൽ നേരിട്ടത്.കാർസിനോജൻ ആയ ആസ്ബസ്റ്റോസിന്റെ സാന്നിധ്യം മൂലം ടാൽക് ഉൽപ്പന്നങ്ങൾ ക്യാൻസറിന് കാരണമായതായി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.എന്നാൽ  ശാസ്ത്രീയ പരിശോധനകളിൽ   ടാൽക്ക് സുരക്ഷിതവും ആസ്ബസ്റ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.ടാൽക്ക് ബേബി പൗഡറിന്റെ ആഗോള വിൽപ്പന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ഷെയർഹോൾഡർമാരും രംഗത്തെത്തിയിരുന്നു.2018 ലെ റോയിട്ടേഴ്‌സിന്റെ അന്വേഷണത്തിൽ, ടാൽക് ഉൽപ്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന ആസ്ബസ്റ്റോസ് ഉണ്ടെന്ന് കമ്പനിക്ക്  അറിയാമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version