28 വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ടാക്സി സർവീസ് ആരംഭിച്ച് സ്‌പൈസ് ജെറ്റ്.ദുബായ് ഉൾപ്പെടെ 28 പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ടാക്സി സർവീസ് ആരംഭിച്ചതായി സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു.ഇന്ത്യയിൽ 15 എയർപോർട്ടുകളിൽ നിന്നും സ്‌പൈസ്‌ജെറ്റ് എയർലൈൻസ് ടാക്സി സർവീസുകളുണ്ടാകും.കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ടാക്സി സർവീസുകളുണ്ടാകും. സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സ്‌പൈസ് ജെറ്റ് ടാക്‌സി സേവനത്തിന്റെ വിശദാംശങ്ങളടങ്ങിയ SMS ലഭിക്കും.എസ്എംഎസിലെ ലിങ്ക് യാത്രക്കാർക്ക് പിക്കപ്പ് ലൊക്കേഷന്റെയും പിക്കപ്പ് സമയത്തിന്റെയും വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും.കൂടാതെ, സ്‌പൈസ്‌സ്‌ക്രീൻ സൗകര്യം ഉപയോഗിച്ച് ഫ്ലൈറ്റ് സമയത്ത് ക്യാബുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം സ്‌പൈസ്‌ജെറ്റ് ഇതിനകം തന്നെ വാഗ്ദാനം ചെയ്യുന്നു.യാത്രക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
ടാക്സി സർവീസുമായി SpiceJet
28 പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ടാക്സി സർവീസ്