INGLO EV' യിലൂടെ അഞ്ച് sport utility vehicles അവതരിപ്പിക്കാൻ മഹീന്ദ്ര ഗ്രൂപ്പ്

ആഭ്യന്തര, അന്തർദ്ദേശീയ വിപണികൾക്കായി മഹീന്ദ്ര ഗ്രൂപ്പ് അഞ്ച് ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകൾ അവതരിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ഇവി വാഹന പ്ലാറ്റ്ഫോമായ ‘INGLO EV’ വഴി 2027ഓടെ വാഹനങ്ങൾ പുറത്തിറക്കും. ഐക്കോണിക്ക് XUV, ഇലക്ട്രിക് ഓൺലി BE എന്നീ ബ്രാൻഡുകൾക്ക് കീഴിലാണ് ഇലക്ട്രിക് എസ് യുവികളെത്തുന്നത്.

2027-ഓടെ EV-കളിൽ നിന്നും വിൽപ്പനയുടെ 30% കൈവരിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2024ൽ പുറത്തു വരുന്ന XUV e8 ആയിരിക്കും പുതുതായിറങ്ങുന്ന ആദ്യ വാഹനം. 60 മുതൽ 80kWh വരെ ബാറ്ററി വലുപ്പമുള്ള ഇവ, 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. ശേഷിക്കുന്ന നാലെണ്ണം അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കും. മഹീന്ദ്രയുടെ പുതിയ ഇവി വിഭാഗത്തിൽ 1,925 കോടി രൂപ നിക്ഷേപിക്കുമെന്ന് ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version