Startup വളർച്ചയിൽ 5 വർഷത്തിനുള്ളിൽ UAE കൈവരിച്ചത് മികച്ച നേട്ടം, Forbes 2022 പട്ടികയിൽ ഒന്നാമത്

സ്റ്റാർട്ടപ്പ് വളർച്ചയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ യുഎഇ കൈവരിച്ചത് മികച്ച നേട്ടം. ബിസിനസ്സുകൾ ആരംഭിക്കുന്നതിന് യുഎഇ സർക്കാർ നൽകിയ നിക്ഷേപ പിന്തുണയും പദ്ധതികളുമാണ് നേട്ടത്തിന് പിന്നിൽ. നിലവിൽ 4,000ത്തോളം സ്റ്റാർട്ടപ്പുകളാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്. നിക്ഷേപകരിൽ നിന്ന് ഏറ്റവും കൂടുതൽ പണം സ്വരൂപിച്ച 50 സ്റ്റാർട്ടപ്പുകളുമായി 2022ലെ ഫോർബ്‌സ് റാങ്കിംഗ് പട്ടികയിൽ ഒന്നാമതാണ് യുഎഇയുടെ സ്ഥാനം.

യുഎഇയിലെ 22 സ്റ്റാർട്ടപ്പുകൾ ചേർന്ന് ഏകദേശം 1.8 ബില്യൺ ഡോളർ നിക്ഷേപം നേടിയിട്ടുണ്ട്. 2019-ൽ സ്ഥാപിതമായ GrubTech പട്ടികയിൽ 43-ാം സ്ഥാനത്താണ്, കമ്പനിയുടെ മൊത്തം ഫണ്ടിംഗ് തുക 18.5 ദശലക്ഷം ഡോളറാണെന്ന് ഫോർബ്സ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇ ആസ്ഥാനമായ Kitopi, Pure Harvest Smart Farms, Starzplay എന്നിവ ഫോർബ്‌സ് റാങ്കിംഗിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version