SmartIDEAthon 2022-ൽ മികച്ച സോഷ്യൽ ഇംപാക്ട് ബിസിനസ് ഐഡിയ പുരസ്കാരം നേടി ബ്രെയിലി പ്രിന്റർ. കർണാടകയിൽ നിന്നുള്ള കവിരാജ് പൃഥ്വിയാണ് ബ്രെയിലി പ്രിന്ററിന്റെ നിർമ്മാണത്തിന് പിന്നിൽ. വിവിധ സർവകലാശാലകളുമായി സഹകരിച്ച് സ്റ്റാർട്ടപ്പ് ഇന്ത്യ സംഘടിപ്പിച്ച പിച്ച് ഫെസ്റ്റിലാണ് നേട്ടം. ഫെസ്റ്റിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 1,200 പേരിൽ നിന്നാണ് അവാർഡിനായി കവിരാജ് പൃഥ്വി തെരഞ്ഞെടുക്കപ്പെടുന്നത്.
മൗസിന്റെ വലിപ്പത്തിലുള്ള പോർട്ടബിൾ പ്രിന്ററാണ് പൃഥ്വിയും സംഘവും നിർമ്മിച്ചെടുത്തത്. ബ്രെയിലി ലിപിയിൽ എളുപ്പത്തിൽ അച്ചടിക്കാൻ സാധിക്കുന്ന ചെലവുകുറഞ്ഞ ഉപകരണമാണിത്. രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനുള്ള നോൺ-ഇൻവേസിവ് സിസ്റ്റം, റോട്ടർ കൺട്രോൾ സിസ്റ്റം തുടങ്ങി നിലവിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കൂടുതൽ ഗവേഷണങ്ങളിലാണ് പൃഥ്വിയും സംഘവും.