ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക.25,26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളിൽ നീല കാര്‍ഡുള്ളവര്‍ക്കും ഓണക്കിറ്റ് നൽകും. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളകാർഡ് ഉടമകള്‍ക്ക് കിറ്റുകള്‍ നൽകും. ഓണക്കിറ്റ് വിതരണോദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും.നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ കിറ്റുകൾ വാങ്ങാന്‍ ശ്രമിക്കണം. സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയുടെ വിതരണം പ്രത്യേകമായിട്ടാകും. ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version