കേന്ദ്രസർക്കാർ  അവതരിപ്പിച്ച Electricity Amendment Bill   വിവാദമായതെങ്ങനെ?

കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ 2022 വിവാദമായതെങ്ങനെ? വൈദ്യുതമേഖലയിൽ സമൂല പരിവർത്തനം ലക്ഷ്യമിടുന്ന ബിൽ  സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദത്തിലൂടെ പ്രതിപക്ഷവും ഓൾ ഇന്ത്യ പവർ എൻജിനീയേഴ്‌സ് ഫെഡറേഷനും  അടക്കം വിവിധ യൂണിയനുകളും എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഉപഭോക്താക്കൾക്ക് ഒരു ചോയിസ് നൽകുന്നതിനും വിതരണ കുത്തകകൾ അവസാനിപ്പിക്കുന്നതിനുമാണ് ഭേദഗതി നിർദ്ദേശിക്കുന്നതെന്നാണ് സർക്കാർ വാദം. നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.

വൈദ്യുതി വിതരണ കമ്പനികളുടെ മോശം സാമ്പത്തിക സ്ഥിതി മൂലം വൈദ്യുതി മേഖല കടുത്ത സമ്മർദ്ദത്തിലാണ്. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകൾ കുറഞ്ഞതോടെ വ്യവസായമേഖലയിൽ നിന്നും വീടുകളിൽ നിന്നും ഡിമാൻഡ് വർദ്ധിച്ചു. കോൾ ഇന്ത്യ പോലെ പവർ പ്ലാന്റുകളിൽ കൽക്കരി വിതരണം കുറഞ്ഞു. ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം വർധിപ്പിക്കാനും കഴിയുന്നില്ല.ഈ പശ്ചാത്തലത്തിൽ, പേയ്‌മെന്റ് ചട്ടക്കൂട് കാര്യക്ഷമമാക്കാനും റെഗുലേറ്റർമാരെ ശാക്തീകരിക്കാനും മേഖലയിലെ മത്സരം പ്രോത്സാഹിപ്പിക്കാനും ബിൽ ലക്ഷ്യമിടുന്നു.

മത്സരം വർദ്ധിപ്പിക്കുന്നതിലൂടെ മികച്ച സേവനം വൈദ്യുതമേഖലയിൽ നൽകുകയാണ് ലക്ഷ്യമെന്ന് സർക്കാർ പറയുന്നു. പ്രധാന ഭേദഗതികളിൽ ഒന്ന് ഒന്നിലധികം വൈദ്യുതി വിതരണക്കാർക്ക് ഒരു പ്രദേശത്ത് പ്രവർത്തിക്കാൻ കഴിയുമെന്നതാണ്.  മറ്റ് വിതരണക്കാരുടെ പവർ ഡിസ്ട്രിബ്യൂഷൻ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കാൻ അവരെ അനുവദിക്കും. മത്സരം വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സ് നൽകാനും ഇത് ലക്ഷ്യമിടുന്നു. വിതരണക്കാർക്കിടയിലെ അനാരോഗ്യകരമായ വിലനിർണ്ണയ നീക്കങ്ങളെ നിരുത്സാഹപ്പെടുത്താൻ മിനിമം താരിഫ് പരിധിയും പരമാവധി പരിധിയും നിശ്ചയിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

നിയമ ഭേദഗതി അനുസരിച്ച്, വൈദ്യുതി റെഗുലേറ്റർമാർ എല്ലാ വർഷവും വൈദ്യുതി നിരക്ക് നിശ്ചയിക്കണം. ലാഭകരമായ പ്രവർത്തനത്തിന് പര്യാപ്തമായ നിരക്കുകൾ നിശ്ചയിക്കുകയും വേണം. അർഹതയുള്ള സ്ഥാപനത്തിന് വിതരണ ലൈസൻസിന് അപേക്ഷിച്ചാൽ അത് നൽകാനുള്ള ബാധ്യത റെഗുലേറ്ററി കമ്മീഷനുണ്ടാകും. നിശ്ചിത പരിധിയ്ക്കുള്ളിൽ അനുമതി നൽകിയില്ലെങ്കിൽ അനുമതി നൽകിയതായും കണക്കാക്കും.വൈദ്യുതി വിതരണ കമ്പനികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ പുതിയ നിയമത്തിലൂടെ  റെഗുലേറ്ററി കമ്മീഷനുകൾക്ക് സാധിക്കും. ഒരു സിവിൽ കോടതിയുടെ ഉത്തരവായി വിധികൾ നടപ്പിലാക്കാൻ റെഗുലേറ്റർമാർക്ക് അധികാരം നൽകും. അതേസമയം നിയമവിരുദ്ധ നടപടികളിൽ ഏർപ്പെടുന്ന കമ്മീഷൻ അംഗങ്ങളെ നീക്കാനുള്ള അധികാരവും പുതിയ നിയമം നൽകും.

വൈദ്യുത റെഗുലേറ്ററി കമ്മീഷനുകൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന് സംസ്ഥാനങ്ങൾ ഭയപ്പെടുന്നു.സംസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കുകയും കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുകയും ചെയ്യുന്നുവെന്നും അതിനാൽ,  ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ്.

 ബില്ലിലെ ഒരു വ്യവസ്ഥയും വൈദ്യുതി വിതരണ മേഖലയെ നിയന്ത്രിക്കുന്നതിനും വൈദ്യുതി സബ്‌സിഡി നൽകുന്നതിനുമുള്ള സംസ്ഥാനങ്ങളുടെ അധികാരം കുറയ്ക്കുന്നതിനുമല്ലെന്നും കേന്ദ്ര സർക്കാർ വാദിക്കുന്നു. 2030 ഓടെ ഇന്ത്യ അതിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനം പുനരുപയോഗിക്കാവുന്നവയിൽ നിന്ന് കൈവരിക്കാൻ ലക്ഷ്യമിടുന്നു. ബിൽ വൈദ്യുതി മേഖലയെ നവീകരിക്കുന്നതാണെന്നും ഉപഭോക്താവിന് അനുകൂലമാണെന്നും നിങ്ങൾ കരുതുന്നുണ്ടോ? 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version