Digital Lending ആപ്പുകളെ നിയന്ത്രിക്കാൻ ഗൂഗിളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി

ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴി ഉപയോക്തൃ ഡാറ്റ ആക്‌സസ് ചെയ്യുന്നത് നിയന്ത്രിക്കാൻ ഗൂഗിളുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ചർച്ച നടത്തി.ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ വഴിയുള്ള അനാവശ്യപ്രവണതകൾ പ്രതിരോധിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.ഉപയോക്താക്കളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ, സന്ദേശങ്ങൾ എന്നിവയിലേക്ക് ഇത്തരം ആപ്പുകൾക്ക്  ആക്സസ് നൽകുന്നതിന്റെ ആവശ്യകതയും പരിശോധിക്കുന്നുണ്ട്.ആപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ഡാറ്റയിലേക്ക് മാത്രം ആക്‌സസ് പരിമിതപ്പെടുത്തുന്നതിനുള്ള നിയമ വ്യവസ്ഥകളും മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വായ്പ നൽകുന്ന പ്ലാറ്റ്‌ഫോമുകളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഐപിസി സെക്ഷനു കീഴിൽ ഇതിനോടകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്ലേസ്റ്റോറിൽ രജിസ്റ്റർ ചെയ്യാത്ത 600-ലധികം വായ്പാ ആപ്പുകളെയാണ് 2021ൽ സെൻട്രൽ ബാങ്ക് കണ്ടെത്തിയത്.അടുത്തിടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version