NAVALT
ബോട്ടുകൾ മുതൽ കപ്പലുകൾ വരെ
❝സോളാർ ഇലക്ട്രിക്ക് വെസൽ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു ഇക്കോ-മറൈൻ ടെക് സ്റ്റാർട്ടപ്പാണ് Navalt. ജലഗതാഗതമേഖലയിലെ ബോട്ടുകൾ മുതൽ കപ്പലുകൾ വരെയുള്ളവയെ ഇലക്ട്രിഫൈ ചെയ്യുക, കപ്പലുകളിൽ നിന്നും ബോട്ടുകളിൽ നിന്നുമുള്ള ഡാറ്റാ അനലിറ്റിക്സിലൂടെ എങ്ങനെ ഇന്ധന ഉപഭോഗം ലാഭിക്കാമെന്ന് കണ്ടെത്തുക എന്നിവയാണ് Navalt ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങൾ.
ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറിയ ബോട്ടുകൾ മുതൽ വലിയ ബോട്ടുകളിൽ വരെ ഇലക്ട്രിക്ക് പ്രൊപ്പൽഷൻ സംവിധാനം കൊണ്ടുവരുകയാണ് Navalt ലക്ഷ്യമിടുന്നത്. ഇതിനായി ബദൽ മാർഗ്ഗങ്ങളായ സൗരോർജ്ജം,ഫ്യുവൽ സെൽ, വിൻഡ് പ്രൊപ്പൽഷൻ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു.
Navalt ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സംവിധാനം വ്യത്യസ്തമായ ഒന്നാണ്. അത് കമ്പനിയുടെ USP ആണ്. അതുപോലെത്തന്നെ, ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും വരുന്ന ഡാറ്റ ഉപയോഗിച്ച് അനലിറ്റിക്സിലൂടെ ഇതേ പ്രൊപ്പൽഷൻ സിസ്റ്റത്തിനെ കുറേക്കൂടി കാര്യക്ഷമമാക്കാനുള്ള സാങ്കേതിക വിദ്യയും Navalt വികസിപ്പിച്ചിട്ടുണ്ട്.
ഫൗണ്ടിംഗ് ടീം
Sandith Thandasherry – Navalt ഫൗണ്ടർ.105 ജീവനക്കാരടങ്ങുന്ന ടീമാണ് Navaltനുള്ളത്
Sandith Thandasherry ആണ് Navalt ഫൗണ്ടർ. നേവൽ ആർക്കിടെക്ടുകൾ, മറൈൻ എഞ്ചിനീയർമാർ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ എന്നിങ്ങനെ 105 ജീവനക്കാരടങ്ങുന്ന ടീമാണ് Navaltനുള്ളത്. ഇതിന് പുറമേ ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏകദേശം 25 തൊഴിൽ സെക്ഷനുകളും, സബ്കോൺട്രാക്ടർമാരായി 50 പേരുമുണ്ട്. ഈ ടീമാണ് ബോട്ടുനിർമ്മാണം, ഡാറ്റാ അനലിറ്റിക്ക്സ് സോഫ്റ്റ് വെയർ പ്ലാറ്റ്ഫോം എന്നിവയെ നയിക്കുന്നത്.
ക്ലയന്റുകൾ
രണ്ട് തരത്തിലുള്ള ക്ലയന്റുകളാണ് Navaltനുള്ളത്. ബോട്ട് ഓണർമാർ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഡിഫൻസ്, ഫിഷിംഗ് ബോട്ടുകൾ തുടങ്ങിയവയുടെ ഓണർമാർ, ഓപ്പറേറ്റർമാർ തുടങ്ങി ബോട്ടിനെ ഇലക്ട്രിഫൈ ചെയ്യാനാഗ്രഹിക്കുന്നവർ ഒരു വിഭാഗത്തിൽപ്പെടുന്നു. മറ്റൊരു വിഭാഗം വലിയ ഷിപ്പിംഗ് കമ്പനികളിലെ ഷിപ്പ് ഓണർമാരും ഓപ്പറേറ്റർമാരുമാണ്. കപ്പലിന്റെ ഇന്ധനച്ചെലവ് കുറയ്ക്കാൻ താൽപര്യപ്പെടുന്നവരാണ് ഈ വിഭാഗത്തിലുള്ളത്.
അംഗീകാരങ്ങൾ
2020ലെ Gustave Trouve award, Navaltന്റെ ആദിത്യ എന്ന സോളാർ ഫെറിയ്ക്ക് കിട്ടിയതാണ് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. അതിനുപുറമേ, Solar Impulse ഫൗണ്ടേഷനിൽ നിന്നടക്കം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഭാവി പദ്ധതികൾ
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കമ്പനിയായ MSC, Shell എന്നിവയ്ക്കുവേണ്ടിയെല്ലാം Navalt ഡാറ്റാ അനലിറ്റിക്ക്സ് ചെയ്തു നൽകുന്നുണ്ട്. കേരളത്തിൽ 20 ഫെറി ബോട്ടുകളുടെ ഓർഡറുണ്ട്. കൂടാതെ ഉത്തർപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലേക്കും ഇന്ത്യയ്ക്കു പുറത്തുള്ള പ്രധാന വിപണികളായ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യയിലെ മറ്റുഭാഗങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ Navalt ലക്ഷ്യമിടുന്നു. വലിയ കപ്പലുൾക്കായുള്ള വിവിധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നത് മറ്റൊരു ലക്ഷ്യമാണ്. ഉദാഹരണത്തിന് വിൻഡ് എനർജി, കപ്പലിൽത്തന്നെ സോളാറും ഫ്യുവൽ സെല്ലും സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയവ. ചെറിയ കപ്പലുകൾ ഇലക്ട്രിഫൈ ചെയ്യുന്നതിൽ നിന്ന് വലിയ കപ്പലുകളിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് .അഞ്ചു വർഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് Navalt പ്രതീക്ഷിക്കുന്നത്. നിലവിൽ 25 മില്യൺ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു.