നമുക്കെല്ലാവർക്കും വെർച്വൽ സുഹൃത്തുക്കളുണ്ട്, എന്നാൽ ലോകത്തിലെ ഏറ്റവും ധനികൻ നിങ്ങളുടെ പട്ടികയിലുണ്ടോ? പൂനെയിൽ നിന്നുള്ള 24 കാരനായ ഐടി പ്രൊഫഷണലായ പ്രണയ് പത്തോളിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കഴി‍ഞ്ഞ ദിവസം സംഭവിച്ചത്. ടെസ്‌ലയുടെ ടെക്‌സാസിലെ ഗിഗാഫാക്‌ടറിയിൽ വച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനെ പ്രണയ് പത്തോൾ കണ്ടുമുട്ടിയത്. ടാറ്റ കൺസൾട്ടൻസി സർവീസസിലെ സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് പ്രണയ് പത്തോൾ.2018 മുതൽ മസ്‌കും പ്രണയ് പത്തോളും ട്വിറ്റർ സുഹൃത്തുക്കളാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രണയ് പത്തോൾ മസ്‌കിനെ “വിനയാന്വിതനും താഴ്മയുളളവനുമായ വ്യക്തി” എന്നാണ് വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകൾക്ക് നിങ്ങൾ പ്രചോദനമാണെന്ന് പ്രണയ് ട്വീറ്റ് ചെയ്തു. തന്റെ ആരാധനാപാത്രമായ മസ്കിനെ കണ്ടുമുട്ടിയ നിമിഷം പകർത്തിയ ചിത്രവും പ്രണയ് പത്തോൾ അപ്‌ലോഡ് ചെയ്തു. മൾട്ടിപ്ലാനറ്ററി ട്രാവൽ, അന്യഗ്രഹജീവികൾ, Mars, ഇലക്ട്രിക് കാറുകൾ, റോക്കറ്റ് സയൻസ് തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
പ്രണയ് പാത്തോൾ ടെസ്‌ല കാറിലെ ഓട്ടോമാറ്റിക് വിൻഡോ വൈപ്പറുകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഇലോൺ മസ്‌കിനോട് ട്വീറ്റ് ചെയ്തതോടെയാണ് സൗഹൃദം ആരംഭിച്ചത്. പ്രശ്‌നത്തിൽ ഇടപെടാമെന്ന് മസ്‌ക് ഉടൻ മറുപടി നൽകി. പിന്നീട് ഇരുവരും ബന്ധം ട്വീറ്റിലൂടെ തുടർന്നു. ടെസ്‌ലയുടെ ക്യൂരിയോസിറ്റി റോവർ പിടിച്ചെടുത്ത ചൊവ്വയുടെ ഉപരിതല ചിത്രങ്ങൾ കാണാൻ കഴിയുന്നതിനെക്കുറിച്ചാണ് ഏറ്റവും ഒടുവിൽ, പാത്തോൾ ട്വീറ്റ് ചെയ്തത്. പാത്തോളിന്റെ ട്വീറ്റിന് മറുപടിയായി എലോൺ മസ്‌ക് പറഞ്ഞു, “നമുക്ക് ചൊവ്വയിൽ ജീവൻ എത്തിക്കണം. ചൊവ്വ വളരെ അത്ഭുതകരമാണ്. ”പാത്തോളിന്റെ പോസ്റ്റ് 26,700 റീട്വീറ്റുകളോടെ 7.2 ദശലക്ഷം വ്യൂസ് നേടി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version