ഇന്ത്യയിൽ 5G സേവനങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.5G പ്ലാനുകൾ പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിൽ തുടരുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.സെപ്റ്റംബർ 29ന് 5G സേവനങ്ങൾ അവതരിപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.5G സേവനങ്ങൾ ഘട്ടം ഘട്ടമായി ലഭ്യമാകും, ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കും.അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയാണ് നഗരങ്ങൾ.പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നിവ അവരുടെ 5G സേവനങ്ങൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.3G, 4G എന്നിവ പോലെ ടെലികോം കമ്പനികൾ ഉടൻ തന്നെ 5G താരിഫ് പ്ലാനുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.ആഗോളതലത്തിൽ 5G, 4G താരിഫുകൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് എയർടെൽ സിടിഒ രൺദീപ് സെഖോൺ അടുത്തിടെ പറഞ്ഞിരുന്നു.