Chargemod ആപ്പ് ഡൗൺലോഡ് ചെയ്താൽ പോകുന്ന വഴിയിൽ നിന്ന് തന്നെ നിങ്ങളുടെ Electric വാഹനം Charge ചെയ്യാം. ഒരു മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്ന പോലെ സിംപിളാണ്. 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും.
2018-ൽ എഞ്ചിനിയറിംഗ് ബിരുദധാരിയായ രാമനുണ്ണിയും കൂട്ടുകാരും KSEB-യെ സമീപിക്കുന്നത് ഒരു കിടിലൻ ആശയവുമായാണ്. ടൂവീലറുകൾക്കും ത്രീവീലറുകൾക്കും ലൈൻ പോസ്റ്റിൽ മൗണ്ട് ചെയ്ത Charging Station അഥവാ വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷൻ എന്ന ആശയമാണ് അവർ മുന്നോട്ട് വച്ചത്. കെഎസ്ഇബി പദ്ധതി അംഗീകരിച്ചതോടെ ഒരു Startup പിറന്നു. ചാർജ്ജ്മോഡ് എന്നാണ് പേര്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇടയ്ക്കുള്ള ചാർജ്ജിംഗ് ഇല്ലാതെ ദീർഘദൂരം യാത്ര ചെയ്യാനാകില്ലെന്ന പരിമിതിയാണ് രാമനുണ്ണിയും സംഘവും പരിഹരിക്കുന്നത്.





കോഴിക്കോട് ഗവ എഞ്ചിനിയറിംഗ് കോളജിലെ പൂർവ്വവിദ്യാർത്ഥികളായ Ramanunni M, Chris Thomas, Anoop V, Advaith C, Mithun Krishnan M, Visakh V Raj എന്നിവരാണ് ചാർജ്ജ് മോഡിന്റെ ഫൗണ്ടേഴ്സ്. അഞ്ചു വർഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ.
വാഹനത്തിന്റെ മൈലേജ് അതാത് കമ്പനികൾ ഓഫർ ചെയ്യുന്നതിനനുസരിച്ച് വ്യത്യാസപ്പെടും. കോഴിക്കോട്ടാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. ഇപ്പോൾ Palakkad, Kottayam, Pathanamthitta, Thiruvananthapuram തുടങ്ങി മറ്റ് ജില്ലകളിലേക്കും വൈദ്യുതി തൂണുകളിലെ ചാര്‍ജിങ് സ്റ്റേഷനുകളാരംഭിച്ചു. ഏഴായിരത്തിലധികം ഉപഭോക്താക്കളുള്ള കോഴിക്കോടാണ് ചാർജ്ജ് മോഡിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചത്. ആന്ധ്രപ്രദേശിലും ഡൽഹിയിലും ഇത്തരം ചാർജ്ജിംഗ് സ്റ്റേഷനുകൾ ചാർജ്ജ്മോഡ് പദ്ധതിയിടുന്നു.
മൾട്ടി-മോഡൽ ഇലക്ട്രിക് വാഹന ശൃംഖല സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശും തണ്ടർപ്ലസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവും തമ്മിൽ വമ്പൻ കരാർ. തണ്ടർപ്ലസ്സിനൊപ്പം ഇടിഒ മോട്ടോഴ്‌സ്,…
ഇന്ത്യയിലെ ആദ്യ കാർ ഡെലിവെർ ചെയ്ത് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇവി നിർമാതാക്കളായ ടെസ്‌ല (Tesla). ഇന്ത്യയിൽ ആദ്യ ഷോറൂം…
ഇലക്ട്രിക് മോഡലായ ബിഇ-6ന്റെ (BE-6) ബാറ്റ്മാൻ എഡിഷനുമായി മഹീന്ദ്ര (Mahindra). വാർണർ ബ്രോസ് ഡിസ്കവറി (Warner Bros Discovery) ഗ്ലോബൽ…
ഡൽഹി എയ്റോസിറ്റിയിൽ ഇന്ത്യയിലെ രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ച് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല (Tesla). സെപ്റ്റംബറോടെ ഇന്ത്യയിൽ…

