
സുരക്ഷാ വീഴ്ചയെ തുടർന്ന് 2000 പേഴ്സണൽ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ഗൂഗിൾ . ആപ്പുകളുടെ നിബന്ധന ലംഘിച്ചതിനും, വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചതിനുമാണ് നടപടിയെന്ന് ഗൂഗിൾ സീനിയർ ഓഫീസർ സൈകത് മിത്ര പറഞ്ഞു.2022ന്റെ തുടക്കം മുതൽ ആപ്പുകൾ നീക്കം ചെയ്തു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ പകുതിയിലധികം ആപ്പുകളും നീക്കം ചെയ്തു കഴിഞ്ഞുവെന്നാണ് ഗൂഗിൾ റിപ്പോർട്ട്. ഇത്തരം ആപ്പുകൾ ഉപയോക്താക്കൾക്ക് ഭീഷണി ഉയർത്തുന്നതിനാലാണ് തീരുമാനം. ഇതെ തുടർന്ന് വരും ആഴ്ചകളിൽ കർശനമായ പോളിസികൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. നിയന്ത്രണമില്ലാത്ത വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കാൻ റിസർവ് ബാങ്ക് പുതിയ നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് ഗൂഗിളിന്റെ നടപടികൾ.