അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് രക്ഷ നേടാൻ Helmet വികസിപ്പിച്ച് സ്റ്റാർട്ടപ്പ് Shellios Technolabs

അന്തരീക്ഷ മലിനീകരണത്തിന് നിന്ന് രക്ഷ നേടാൻ ഹെൽ‍മറ്റ് വികസിപ്പിച്ച് ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് Shellios Technolabs. കടുത്ത മലിനീകരണത്തിലും ഇത് ഇരുചക്രവാഹന യാത്രികനെ ഫിൽട്ടർ ചെയ്ത ശുദ്ധവായു ശ്വസിക്കാൻ സഹായിക്കും. ‘PUROS’ എന്ന് പേരിട്ടിരിക്കുന്ന ഹെൽമറ്റിന്റെ പിൻഭാഗത്താണ് വായു ശുദ്ധീകരണ സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ബ്രഷ്‌ലെസ് DC ബ്ലോവർ ഫാൻ, ഹൈ-എഫിഷ്യൻസി പാർടിക്കുലേറ്റ് എയർ ഫിൽട്ടർ മെംബ്രേയ്ൻ, ഇലക്‌ട്രോണിക് സർക്യൂട്ട് എന്നിവയാണ് ഹെൽമറ്റിന്റെ ഭാഗമായുളളത്.

ശുദ്ധീകരണ സംവിധാനം പുറത്തുനിന്നുള്ള വായു വലിച്ചെടുക്കുകയും വാഹനമോടിക്കുന്ന ആളിലേക്ക് എത്തുന്നതിന് മുമ്പ് ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ഹെൽമെറ്റിൽ പ്രവർത്തനക്ഷമമാക്കിയ ഒരു മൈക്രോ-USB ചാർജിംഗ് പോർട്ടും ബ്ലൂടൂത്ത് ആപ്പും ഹെൽമെറ്റിന് ക്ലീനിംഗ് ആവശ്യമായി വരുമ്പോൾ റൈഡറെ അറിയിക്കുന്നു.

4,500 രൂപയ്ക്കാണ് ഹെൽമെറ്റ് രാജ്യത്തുടനീളം വിൽക്കുന്നത്. ഹെൽമെറ്റിന് യൂട്ടിലിറ്റി പേറ്റന്റും ലഭിച്ചിട്ടുണ്ട്. 1.5 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഹെൽമെറ്റ് എല്ലാ നിർബന്ധിത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും മലിന വായുവിലേക്കുള്ള എക്സ്പോഷർ 80 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version