ഉള്ളിയുടെ പ്രാഥമിക സംസ്കരണം, സംഭരണം എന്നിവയ്ക്കായുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്
ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം (MoCAFPD) അപേക്ഷകൾ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള ഗവേഷണ വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ഒക്‌ടോബർ 15-നോ അതിനുമുമ്പോ doca.gov.in വഴി ഓൺലൈനായി അയയ്‌ക്കാവുന്നതാണ്. കാലഹരണപ്പെട്ടതും പരമ്പരാഗതവുമായ സംസ്കരണ രീതികളും, ഉള്ളി സംഭരണവും മൂലം വിളവെടുത്ത ഉള്ളി പാഴായിപ്പോകുന്ന പ്രശ്നം പരിഹരിക്കുകയാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം.

രാജ്യത്തെ പരമ്പരാഗത ഉള്ളി സംഭരണ സൗകര്യങ്ങൾക്കായുള്ള സ്റ്റോറേജ് ഡിസൈനുകളുടെ മെച്ചപ്പെടുത്തൽ, വിളവെടുപ്പിന് മുമ്പുള്ള സാങ്കേതിക വിദ്യകൾ, ഉള്ളിയുടെ പ്രാഥമിക സംസ്കരണത്തിനും വിളവെടുപ്പിനുമുള്ള സാങ്കേതികവിദ്യകളും പ്രക്രിയകളും, നിർജ്ജലീകരണം, മൂല്യവൽക്കരണം, ഉള്ളിയുടെ സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഒക്ടോബർ 20 വരെ നീളുന്ന ചലഞ്ച് മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. ‘Ideation to PoC’ എന്നറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, പങ്കെടുക്കുന്ന ടീമുകളോട് അവരുടെ ആശയം ജൂറിക്ക് മുന്നിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടും. 40 ടീമുകളിൽ നിന്ന് 40 പ്രൊപ്പോസലുകൾ തിരഞ്ഞെടുക്കും. ഓരോ ടീമിനും 3-4 മാസത്തിനുള്ളിൽ ആശയവും (PoC), പ്രവർത്തന മാതൃകയും വികസിപ്പിക്കുന്നതിന് 75,000 രൂപ ധനസഹായം നൽകും. ആദ്യ ഘട്ടത്തിലെ വിജയികൾക്ക് 25,000 രൂപ സമ്മാനത്തുകയായി ലഭിക്കും.

ഉൽപ്പന്ന വികസനമുൾപ്പെടുന്ന രണ്ടാം ഘട്ടത്തെ PoC എന്ന് വിളിക്കുന്നു. ഈ റൗണ്ടിൽ 20 ടീമുകളെ തിരഞ്ഞെടുക്കുകയും അവർക്ക് 5 ലക്ഷം രൂപ വരെ പ്രൊഡ്ക്ട് ഡെവലപ്മെന്റിനായി നൽകുകയും ചെയ്യും. വിജയിക്കുന്ന ടീമുകൾക്ക് 50,000 രൂപ സമ്മാനം ലഭിക്കും. മൂന്നാം ഘട്ടമായ ഫീൽഡ് ഇംപ്ലിമെന്റേഷനിൽ, ഒരു വിജയിയെയും രണ്ട് അല്ലെങ്കിൽ നാല് റണ്ണർ അപ്പുകളെയും തിരഞ്ഞെടുക്കുകയും പ്രവർത്തനത്തിനായുള്ള പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും.

Your Innovation can Solve the Problems in Onion Supply.The Department of Consumer Affairs (DoCA), Ministry of Consumer Affairs, Food and Public Distribution (MoCAFPD) announces to develop ‘Technologies for Primary Processing, Storage and Valorization of Onions’ via ‘Grand Challenge on Onion Storage’.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version