വിദേശത്ത് ഒരു ജോലി എന്ന സ്വപ്നത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് സംരംഭം നടത്തി വിജയിക്കുന്ന മലയാളികളാണ് ഇന്ന് താരങ്ങൾ.
ലണ്ടനിൽ തേങ്ങാവെളളം വിറ്റ് വമ്പൻ ബിസിനസുകാരനായ കൊല്ലത്തെ ജേക്കബ് തുണ്ടിലിന്റെ കഥ ആരേയും വിസ്മയിപ്പിക്കും.
കൊല്ലം TKM കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ച ജേക്കബ് തുണ്ടിൽ മാർക്കറ്റിംഗിന്റെയും ബ്രാൻഡിംഗിന്റെയും യാതൊരു തന്ത്രങ്ങളും അറിയാതെയാണ് ബിസിനസിലേക്ക് കടന്നു വന്നത്
പതിനേഴാം വയസ്സിലാണ് തന്റെ കരിയർ ആരംഭിച്ചതെന്ന് ജേക്കബ് പറയും. Kollam TKM കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് പിതാവ് മരിച്ചത്. ആ നിമിഷത്തെ നെഗറ്റീവിനു പകരം പോസിറ്റീവാക്കി മാറ്റാൻ ശ്രമിച്ചു, ജേക്കബ് ഓർക്കുന്നു. അങ്ങനെ പിതാവ് നടത്തിയിരുന്ന കശുവണ്ടി ഉപോൽപ്പന്ന ബിസിനസ്സ് ഏറ്റെടുത്ത ജേക്കബ് നാല് വർഷത്തിന് ശേഷം കമ്പനി അമ്മയെ ഏൽപ്പിച്ച് MBA ചെയ്യാൻ ലണ്ടനിലേക്ക് പറന്നു.
ബ്രിട്ടീഷ് ടെലികോമിൽ ഇന്റേൺ ആയി ചേർന്നാണ് യുകെയിലെ ജീവിതത്തിന് ജേക്കബ് തുടക്കമിടുന്നത്. പിന്നീട് ലോയ്ഡ്‌സ്, എച്ച്എസ്ബിസി, ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ്, ആക്‌സെഞ്ചർ, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലെ ജോലികളിലൂടെ കരിയർ വളർന്നു.
2004-ൽ ബിസിനസ് സംബന്ധമായി ബ്രസീലിലേക്കുളള യാത്രയാണ് ജേക്കബിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. റിയോ ഡി ജനീറോയിലെ ബീച്ചിൽ ഇരുന്ന് കരിക്കുവെളളം കുടിക്കുമ്പോഴാണ് ജേക്കബിന് ആ ആശയം കത്തിയത്. നല്ല ശുദ്ധമായ നാളികേര വെളളം തനിക്ക് കുപ്പിയിലാക്കി വിൽക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം അങ്ങനെ 2005-ൽ കോക്കോഫിന ബ്രാൻഡിൽ യുകെയിൽ തേങ്ങാവെള്ളം വിൽക്കുന്ന ആദ്യത്തെയാളായി. കൊക്കോഫിന 2005-ൽ എക്‌സലൻസ് ഇൻ ഫുഡ് ആൻഡ് ഡ്രിങ്ക് അവാർഡ് നേടി, ജേക്കബും കൊക്കോഫിനയും 2016-ൽ ഷാർക്ക് ടാങ്കിന്റെ ബ്രിട്ടീഷ് പതിപ്പായ ഡ്രാഗൺസ് ഡെനിൽ ( Dragon’s Den ) പങ്കെടുത്തു. ഡ്രാഗൺസ് 75,000 പൗണ്ട് നിക്ഷേപ വാഗ്ദാനം അവിടെ നിന്ന് കിട്ടി. അതിനുശേഷം പിന്നീടൊരിക്കലും ജേക്കബിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
കമ്പനിയുടെ വിൽപ്പനയുടെ 45% കയറ്റുമതിയിൽ നിന്നാണ്.കൊക്കോഫിന ഇപ്പോൾ 32 ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി നിർമ്മിക്കുന്നു, ഇത് 28 രാജ്യങ്ങളിലെ ഹെൽത്ത് സ്‌പെഷ്യാലിറ്റി, വെൽനസ് സ്റ്റോറുകളിൽ വിൽക്കുന്നു.
What can you do with coconut water?
You may have many answers to it, but for entrepreneur Jacob Thundil, it is a good business idea. He became a successful entrepreneur by selling coconut water in London. A native of Kollam, Jacob studied Mechanical Engineering at TKM College, Kollam. He forayed into business with zero knowledge about marketing or branding.
In 2005, Cocofina won the Excellence in Food and Drink Award. In 2016, Jacob participated in Dragon’s Den, which is the UK version of Shark Tank. There, he received an offer of 75,000 pounds. Jacob did not have to look back since then.
About 45% of the company’s sale comes from exports. Cocofina currently offers a range of 32 products. These products are available in health speciality and wellness stores across 28 countries.