യാത്രക്കാർക്കായി എക്കോഫ്രണ്ട്ലി ബാഗുമായി Samsonite. ബയോ‍ഡീഗ്രേഡബിളായ ലഗേജ് ബാഗുകൾ ആണ് ട്രാവൽ ബാഗ്, ലഗേജ്, ആക്‌സസറി കമ്പനിയായ Samsonite നിർമ്മിക്കുന്നത്.18,500 രൂപ മുതൽ 23,100 രൂപ വരെയാണ് ബാഗുകളുടെ വില.

തൈര് കപ്പുകളും, പ്ലാസ്റ്റിക് കുപ്പികളും റീസൈക്കിൾ ചെയ്താണ് തികച്ചും പരിസ്ഥിതി സൗഹൃദപരമായ ലഗേജ് ബാഗുകൾ Samsonite നിർമ്മിച്ചെടുക്കുന്നത്. SUEZ, LyondellBasell എന്നിവയുടെ പ്ലാസ്റ്റിക് റീസൈക്ലിംഗ് സംയുക്ത സംരംഭമായ ക്വാളിറ്റി സർക്കുലർ പോളിമറുകളുമായി (QCP) സഹകരിച്ചാണ് ഇവ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ മൊത്തം ലഗേജ് വ്യവസായം ഏകദേശം 20,000 കോടി രൂപയാണ്, അതിൽ 60 മുതൽ 70 ശതമാനം വരെ ബ്രാൻഡ് ചെയ്യപ്പെടാത്തവയാണ്. 10 ശതമാനമാണ് പ്രീമിയം ലഗേജ് മാർക്കറ്റ് വിഹിതം. യാത്രകളോട് ആഭിമുഖ്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വർദ്ധനയുടെ ഫലമായി, 2022ന്റെ ആദ്യ പകുതിയിൽ തന്നെ 110% വളർച്ചയാണ് കമ്പനിയ്ക്ക് കൈവരിക്കാനായത്.

Samsonite, a travel, luggage and accessory company, is manufacturing biodegradable luggage bags for Travellers. They make eco-friendly luggage bags by recycling yogurt cups and plastic bottles.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version