സൈറസ് മിസ്ത്രി എങ്ങനെയായിരിക്കും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക. രാജ്യത്തെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ ഒരാൾ. 26 വയസിൽ ചുമതലയേറ്റ് ഷപൂർജി പല്ലോൻജി എന്ന വ്യവസായ ​ഗ്രൂപ്പിന്റെ അമരക്കാരനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ​ഗ്രൂപ്പിന് നൽകിയ മൈലേജ് വളരെ വലുതായിരുന്നു. മൃദുഭാഷിയും വിനയാന്വിതനുമായ പാഴ്‌സി വ്യവസായി ടാറ്റ​ഗ്രൂപ്പുമായി കൊമ്പുകോർത്തപ്പോൾ പുതിയൊരു ചരിത്രം പിറന്നു.

24 ഒക്ടോബർ 2016: ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റയെ നിയമിക്കുകയും ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ പുറത്താക്കുകയും ചെയ്തു.

20 ഡിസംബർ 2016: മിസ്‌ത്രിയുടെ സൈറസ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും സ്റ്റെർലിംഗ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡും മിസ്‌ത്രിയെ നീക്കം ചെയ്‌തതിനെ വെല്ലുവിളിച്ച് മുംബൈ NCLT യെ സമീപിച്ചു. ന്യൂനപക്ഷ ഓഹരി ഉടമകളെ അടിച്ചമർത്തുന്നുവെന്നും ടാറ്റ ഗ്രൂപ്പിന്റെ കെടുകാര്യസ്ഥതയും പരാതിയിൽ ആരോപിച്ചു.

12 ജനുവരി 2017: ടാറ്റ സൺസ് ചെയർമാനായി നടരാജൻ ചന്ദ്രശേഖരനെ നിയമിച്ചു.

2017 ഫെബ്രുവരി 6: ടാറ്റ സൺസ് ബോർഡിൽ നിന്ന് മിസ്ത്രിയെ നീക്കം ചെയ്തു.

6 മാർച്ച് 2017: ഒരു കേസ് ഫയൽ ചെയ്യുന്നതിനു കമ്പനിയിലെ 10 ശതമാനം പങ്കാളിത്തത്തിന്റെ മാനദണ്ഡം മിസ്ത്രി കുടുംബത്തിന്റെ രണ്ട് നിക്ഷേപ സ്ഥാപനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, National Company Law Tribunal മുംബൈ ഹർജി മാറ്റിവച്ചു.

17 ഏപ്രിൽ, 2017:  കേസ് ഫയൽ ചെയ്യുന്നതിന് ഒരു സ്ഥാപനത്തിൽ കുറഞ്ഞത് 10 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതിനുള്ള മാനദണ്ഡത്തിൽ ഇളവ് ആവശ്യപ്പെട്ട നൽകിയ അപേക്ഷയും NCLT മുംബൈ നിരസിച്ചു.

27 ഏപ്രിൽ, 2017: NCLT ഉത്തരവിനെ വെല്ലുവിളിച്ച് മിസ്ത്രി National Company Appellate Tribunal-ലേക്ക് നീങ്ങി.

21 സെപ്റ്റംബർ, 2017: ടാറ്റ സൺസിനെതിരെ മിസ്ത്രി നൽകിയ ഹർജികൾ NCLAT ബെഞ്ച് അനുവദിച്ചു.

5 ഒക്ടോബർ 2017: ഹർജി മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്  ഡൽഹിയിലെ എൻസിഎൽടിയുടെ പ്രിൻസിപ്പൽ ബെഞ്ചിനെ സമീപിച്ചു.

6 ഒക്ടോബർ 2017: ഡൽഹിയിലെ NCLT  പ്രിൻസിപ്പൽ ബെഞ്ച് ഹർജി തള്ളി.

9 ജൂലൈ, 2018: ടാറ്റ സൺസിൽ നിന്ന് തന്നെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത മിസ്ത്രിയുടെ ഹർജികൾ മുംബൈയിലെ NCLT  ബെഞ്ച് തള്ളി.

3 ഓഗസ്റ്റ് 2018: NCLT മുംബൈയുടെ ഉത്തരവിനെതിരെ മിസ്ത്രി‌ NCLAT-നെ സമീപിച്ചു.

29 ഓഗസ്റ്റ്, 2018: NCLAT മിസ്ത്രിയുടെ അപേക്ഷകൾ സ്വീകരിക്കുകയും വിഷയം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു.

23 മെയ്, 2019: വിഷയത്തിൽ NCLAT അതിന്റെ ഉത്തരവ് പുറപ്പെടുവിച്ചു

18 ഡിസംബർ, 2019: ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി NCLAT മിസ്ത്രിയെ പുനഃസ്ഥാപിച്ചു. ടാറ്റയ്ക്ക് അപ്പീൽ നൽകാൻ നാലാഴ്ചത്തെ സമയവും അനുവദിച്ചു.

2 ജനുവരി 2020: NCLAT ഉത്തരവിനെ ടാറ്റ സൺസ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.

10 ജനുവരി 2020: സുപ്രീം കോടതി NCLAT ഉത്തരവ് സ്റ്റേ ചെയ്തു.

22 സെപ്റ്റംബർ, 2020: ടാറ്റ സൺസിലെ 18% ഓഹരി വിൽക്കുന്നതിൽ നിന്ന് മിസ്ത്രിയുടെ ഷപൂർജി പല്ലോൻജി ഗ്രൂപ്പിനെ സുപ്രീം കോടതി വിലക്കി.

8 ഡിസംബർ 2020: സുപ്രീം കോടതിയിൽ അന്തിമ വാദം തുടങ്ങി.

17 ഡിസംബർ 2020: നാളുകൾ നീണ്ട തർക്കത്തിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റിവെച്ചു.

26 മാർച്ച് 2021: ടാറ്റ സൺസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി മിസ്ത്രിയെ പുനഃസ്ഥാപിക്കാനുള്ള NCLAT ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ടാറ്റ ഗ്രൂപ്പിന്റെ അപ്പീൽ അനുവദിക്കുകയും ചെയ്തു.

മേയ് 2022: Tata Sons vs Cyrus Mistry  കേസിൽ 2021ലെ സുപ്രീംകോടതി വിധി ചോദ്യം ചെയ്തുകൊണ്ട് മിസ്ത്രി കുടുംബം നൽകിയ പുനപരിശോധനാ ഹർജിയും സുപ്രീം കോടതി തളളി.

4 സെപ്റ്റംബർ 2022: അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സൈറസ് പല്ലോൻജി മിസ്ത്രി കാർ അപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം.

Share.

Comments are closed.

Exit mobile version