Shantanu Naidu പറയുന്നു അമിതജോലിയല്ല മനുഷ്യനെ നിർണ്ണയിക്കുന്നത് #ShantanuDeshpande

തൊഴിൽ സമയത്തെക്കുറിച്ചുള്ള Shantanu Deshpande-യുടെ വൈറൽ ലിങ്ഡ് ഇൻ പോസ്റ്റിനോട് പ്രതികരിച്ച് രത്തൻ ടാറ്റയുടെ മാനേജർ ശന്തനു നായിഡു. യുവജീവനക്കാർ ഒരു ദിവസം 18 മണിക്കൂർ ജോലി ചെയ്യണമെന്നായിരുന്നു ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ Shantanu Deshpande-യുടെ നിർദ്ദേശം. അത്തരം തൊഴിൽ സംസ്കാരം ഒരു വ്യക്തിയുടെ മൂല്യം താഴ്ത്തുന്നുവെന്നും, ഒരു വ്യക്തിയുടെ നേട്ടങ്ങളിലേക്കും ഉൽപ്പാദനക്ഷമതയിലേക്കും മാത്രം അവരെ ചുരുക്കുന്നുവെന്നും Shantanu Naidu അഭിപ്രായപ്പെട്ടു.ബന്ധങ്ങളും സ്നേഹവും എത്രത്തോളം  നിലനിർത്തുന്നുവെന്നതാണ് നമ്മെ മനുഷ്യരാക്കുന്നത്, എത്രമാത്രം ജോലി ചെയ്തുവെന്നതല്ല.ജോലി നമ്മൾ ആരാണെന്ന് നിർണ്ണയിക്കുന്നില്ല, അമിതമായി അധ്വാനിക്കുന്നത് നമ്മെ നല്ല വ്യക്തികളും മനുഷ്യരും ആക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, 18 മണിക്കൂർ വർക്ക് ഷെഡ്യൂളുകൾ ചെയ്യുന്നതാണ് മികച്ച തൊഴിൽ മാർഗമെന്ന് വിശ്വസിക്കുന്നവർക്ക് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും Shantanu Naidu കൂട്ടിച്ചേർത്തു.

The 18-hour workday is not who we are: Ratan Tata’s manager Shantanu Naidu.He was referring to Deshpande’s viral LinkedIn post asking young employees to work 18 hours a day

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version