
രണ്ട് വ്യത്യസ്ത, മൾട്ടി-ഡിസിപ്ലിനറി വിഭാഗങ്ങളായി മാറാൻ തീരുമാനിച്ചതായി ഗ്ലോബൽ പ്രൊഫഷണൽ സേവന സ്ഥാപനമായ EY അറിയിച്ചു. കമ്പനിയുടെ കൺസൾട്ടിംഗ്, ഓഡിറ്റ് പ്രവർത്തനങ്ങൾ രണ്ടായി വിഭജിക്കാനാണ് തീരുമാനം.
ഇന്ത്യയിൽ, SRBC & Co LLP എന്ന സ്ഥാപനം ഓഡിറ്റ് , നോൺ-ഓഡിറ്റ് പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ വ്യത്യസ്ത വിഭാഗങ്ങളാക്കി ചെയ്തു വരുന്നുണ്ട്. ഇന്ത്യയിലെ EY യുടെ പ്രവർത്തനങ്ങളെ തീരുമാനം എങ്ങനെ സ്വാധീനിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല. പുനഃസംഘടന ഓഡിറ്റ് വ്യവസായത്തെ ഇളക്കിമറിച്ചേക്കാവുന്ന ഒന്നായി മാറിയേക്കാമെന്നും സൂചനയുണ്ട്.
വിവിധ ഓപ്ഷനുകൾ ശ്രദ്ധാപൂർവം വിലയിരുത്തിയ ശേഷം, വിശദമായ അവലോകന യോഗത്തിന് ശേഷമാണ്
കമ്പനിയുടെ പുനസംഘടനാ തീരുമാനം.