ഇന്ത്യയിൽ iPhone നിർമ്മാണം ലക്ഷ്യമിടുകയാണ് ടാറ്റാ ഗ്രൂപ്പ്. ഇതിനായി, തായ്‌വാന്റെ ഇലക്ട്രോണിക്സ് ഉത്പാദകരായ വിസ്‌ട്രോൺ കോർപറേഷനുമായി ഒന്നിച്ചു പ്രവർത്തിക്കാൻ ചർച്ച നടത്തുകയാണ് Tata . പ്രോഡക്റ്റ് നിർമ്മാണത്തിലും വിതരണത്തിലും വികസനത്തിലും പ്രാവീണ്യമുള്ള കമ്പനിയാണ് Wistron. അതുപയോഗിച്ച്, ടാറ്റയെ ടെക്നോളജി നിർമ്മാണത്തിന്റെ ശക്തികേന്ദ്രമാക്കാനാണ് ഈ കൂട്ടുകെട്ടിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 
ഡീൽ വിജയിച്ചാൽ, ഇന്ത്യയിൽ iPhone നിർമ്മിക്കുന്ന ആദ്യ കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറും. അതിലൂടെ, ഇലക്ട്രോണിക്സ് ഉല്പാദനത്തിൽ ആധിപത്യം സ്ഥാപിക്കുന്ന ചൈനയെ വെല്ലുവിളിക്കാനുള്ള രാജ്യത്തിൻറെ പരിശ്രമത്തെയും ഈ നേട്ടം സഹായിക്കും.

Tata Group is in talks with a Taiwanese supplier to Apple Inc. to set up an electronics manufacturing joint venture in India with the aim of assembling iPhones in the South Asian country.

Share.

Comments are closed.

Exit mobile version