അനധികൃത ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകൾക്കെതിരെ RBI നടപടിയെടുക്കുന്നു. ലോണുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ നിയമപരമായ ആപ്ലിക്കേഷനുകളേയും ഉൾപ്പെടുത്തി റിസർവ് ബാങ്ക് അധികം വൈകാതെ തന്നെ ഒരു ‘വൈറ്റ്‌ലിസ്റ്റ്’ തയ്യാറാക്കും. ഈ ലിസ്റ്റ് പരിശോധിച്ചുറപ്പിക്കാൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തെ (MeitY) ചുമതലപ്പെടുത്തി. നിയമപരമായി പ്രവർത്തിക്കുന്നവയെ മാത്രമേ ആപ്പ് സ്റ്റോറിൽ അനുവദിക്കുകയുള്ളൂ.

ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ദുർബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകളെ കേന്ദ്രീകരിച്ച്, അമിതമായ ഉയർന്ന പലിശ നിരക്കിൽ പ്രവർത്തിക്കുന്ന അനധികൃത വായ്പാ ആപ്ലിക്കേഷനുകളെക്കുറിച്ച് ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, ഡാറ്റാ ലംഘനം, അനിയന്ത്രിതമായ പേയ്‌മെന്റ് അഗ്രഗേറ്ററുകൾ, ഷെൽ കമ്പനികൾ, പ്രവർത്തനരഹിതമായ എൻബിഎഫ്‌സികൾ എന്നിവയുടെ ദുരുപയോഗം തുടങ്ങിയവയും ചർച്ചയായി. എല്ലാ സർക്കാർ മന്ത്രാലയങ്ങളോടും ഏജൻസികളോടും അവരുടെ ഡൊമെയ്‌നിൽ, നിയമവിരുദ്ധമായ ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നത് തടയാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version