ഇന്ത്യൻ, തെക്കു കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സ്റ്റാർട്ടപ്പ് സ്ഥാപകരെ ബിസിനസ് ലീഡർമാരുമായി ബന്ധിപ്പിക്കാൻ വെഞ്ച്വർ ക്യാപിറ്റൽ (VC) സ്ഥാപനമായ Sequoia തയ്യാറെടുക്കുന്നു. പാത്ത്ഫൈൻഡേഴ്സ് എന്ന പ്ലാറ്റ്ഫോം വഴിയാകും പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
നിലവിൽ ബീറ്റ ഫോർമാറ്റിലുള്ള പ്ലാറ്റ്ഫോം ഒരു സമ്പൂർണ്ണ ആപ്ലിക്കേഷനായി വികസിപ്പിക്കും. ബിസിനസ്സുകാർക്ക് തങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലയിൽ വൈദഗ്ധ്യമുള്ള, പിന്തുണ തേടുന്ന സ്റ്റാർട്ടപ്പുകളുടെ ക്യൂറേറ്റ് ചെയ്ത ലിസ്റ്റ് കാണാനും അവരുടെ വെർച്വൽ പിച്ചുകൾ കേൾക്കാനും, ആപ്പിൽ സിംഗിൾ വ്യൂ പോർട്ട്ഫോളിയോ മാനേജ്മെന്റ് ഡാഷ്ബോർഡ് ആക്സസ് ചെയ്യാനും കഴിയും.
കഴിഞ്ഞ വർഷം പ്ലാറ്റ്ഫോം സ്കെയിൽ ചെയ്ത ശേഷം, വിൽപ്പന, ഉൽപ്പന്നം, വിപണനം, സാങ്കേതികവിദ്യ, ധനകാര്യം എന്നിവയുൾപ്പെടെ അതത് മേഖലകളിൽ പരിചയസമ്പന്നരും, വിദഗ്ധരുമായ 25 പ്രഗത്ഭരെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സെക്വോയ വ്യക്തമാക്കുന്നു. സെക്വോയയുടെ പോർട്ട്ഫോളിയോയിൽ 400-ലധികം സ്റ്റാർട്ടപ്പുകൾ ഉണ്ട്. അതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ Blinkit, Bounce, BYJU’S, Apna, CoinSwitch എന്നിവയും ഉൾപ്പെടുന്നു.
Sequoia Capital India and Southeast Asia announced the launch of Pathfinder. To connect Early-stage Founders with Global operators. Sequoia Capital India and Southeast Asia announced the launch of Pathfinders. Pathfinders is a platform that connects early stage founders in India and Southeast Asia with global operators who can help startups succeed in emerging markets with a US focus.