കോവിഡ്-19 ആഘാതം: 2021ൽ കർഷകരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തത് വ്യവസായികൾ.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021-ൽ ആകെ 12,055 വ്യവസായികൾ ആത്മഹത്യ ചെയ്തു.കർണാടക (14.3 ശതമാനം), മഹാരാഷ്ട്ര (13.2 ശതമാനം), മധ്യപ്രദേശ് (11.3 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതൽ വ്യവസായികൾ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങൾ.തമിഴ്നാടും തെലങ്കാനയും യഥാക്രമം 9.4 ശതമാനം, 7.5 ശതമാനം എന്നിങ്ങനെ കണക്കുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ്.ആത്മഹത്യ കേസുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ പാപ്പരത്തവും കടബാധ്യതയുമാണ്.കോവിഡ് ബിസിനസുകളെ ബാധിച്ചതും ഓർഡറുകൾ കുറയുകയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കടുത്ത നഷ്ടവുമെല്ലാം നേരിട്ടിരുന്നു
Impact of Covid-19: More businessmen than farmers committed suicide in 2021