ഇന്ത്യയിൽ Pixel സ്മാർട്ഫോണുകളുണ്ടാക്കുന്ന കാര്യം പരിഗണിച്ച് Google.കോവിഡ് മൂലം ചൈനയിലുണ്ടായ തടസങ്ങളും ബെയ്ജിങ്ങും അമേരിക്കയുമായുളള ഉരസലുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമാണ് ഈ തീരുമാനത്തിന് പിന്നിൽ.Google CEO സുന്ദർ പിച്ചൈ ഈ വർഷം ആദ്യം ഇന്ത്യൻ നിർമ്മാതാക്കൾക്ക് പ്ലാനിന്റെ ഡ്രാഫ്റ്റ് നൽകിയിരുന്നു.എന്നാൽ, അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. നിർമാണ തീരുമാനം അന്തിമമാവുകയാണെങ്കിൽ ഫോൺ നിർമ്മിക്കാനുള്ള ഘടകങ്ങൾ ചൈനയിൽ നിന്ന് തന്നെ ഇറക്കുമതി ചെയ്യേണ്ടി വരും.
അഞ്ച് ലക്ഷം മുതൽ പത്തു ലക്ഷം വരെ pixel സ്മാർട്ഫോണുകൾ ഉണ്ടാക്കാൻ ഗൂഗിൾ മാതൃ കമ്പനിയായ Alphabet, ഫോൺ നിർമ്മാണ കമ്പനികളോട് ബിഡ്ഡുകൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് കണക്കാക്കിയാൽ ഡിവൈസുകളുടെ വാർഷിക നിർമ്മാണത്തിന്റെ 10 മുതൽ 20 ശതമാനത്തോളം വരും.വിയറ്റ്നാമിനെയും മറ്റൊരു നിർമ്മാണ കേന്ദ്രമാകാൻ ഗൂഗിളിന് പദ്ധതിയുണ്ട്.ഒക്ടോബർ 6 ന് യുഎസിൽ സംഘടിപ്പിക്കുന്ന ഇവന്റിൽ കമ്പനി പുതിയ പിക്സൽ ഫോൺ മോഡലുകളും അതിന്റെ ആദ്യ സ്മാർട്ട് വാച്ചും പുറത്തിറക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മറ്റൊരു പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാവായ Apple കരാർ നിർമ്മാണ പങ്കാളികളായ ഫോക്സ്കോണും വിസ്ട്രോണും വഴി ഇന്ത്യയിൽ iPhone 13 വരെയുള്ള നാല് മോഡലുകൾ ഇതിനകം നിർമ്മിക്കുന്നുണ്ട്. ഏറ്റവും പുതിയ മോഡലായ iPhone 14 ഇന്ത്യയിലും നിർമ്മിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഈ വർഷം ആദ്യം ചൈന മറ്റ് നഗരങ്ങൾക്കൊപ്പം പ്രധാന ടെക് ഹബ്ബായ ഷാങ്ഹായ് പൂട്ടിയപ്പോൾ ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടിരുന്നു. അടുത്തിടെ, ചൈനയിലേക്കുള്ള ചില ഹൈ-എൻഡ് ചിപ്പുകളുടെ കയറ്റുമതി യുഎസ് നിരോധിച്ചു, ഇത് ചൈന-യുഎസ് പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് കാരണമായിരുന്നു.
Alphabet is considering moving some production of Pixel phones to India . It is followed by the disruptions in China from COVID-19 lockdowns and Beijing’s rising tensions with the United States. Company’s CEO, Sundar Pichai previewed a plan to manufacture in India earlier this year. But a final decision has not yet been made.