പുതിയ കാർഗോ ഇലക്ട്രിക് ത്രീ വീലർ Zor Grand പുറത്തിറക്കി Mahindra Electric

പുതിയ കാർഗോ ഇലക്ട്രിക് ത്രീ വീലറായ സോർ ഗ്രാൻഡ് പുറത്തിറക്കി മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ഇലക്ട്രിക് മൊബിലിറ്റി നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 3.6 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വാഹനത്തിന്റെ ഡെലിവറികൾ ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന. 12 കിലോവാട്ട് പീക്ക് പവർ, 11.5 ഡിഗ്രി ഗ്രേഡബിലിറ്റി എന്നീ സവിശേഷതകളുള്ള സോർ ഗ്രാൻഡ്, 50 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വാഹനത്തിന് ഒറ്റ ചാർജ്ജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫ്‌ളീറ്റ് മാനേജ്‌മെന്റിനും, മികച്ച പ്രവർത്തനക്ഷമതയ്‌ക്കുമുള്ള NEMO കണക്‌റ്റഡ് വെഹിക്കിൾ പ്ലാറ്റ്‌ഫോം, സ്പീഡോമീറ്റർ, ബാറ്ററി ഹെൽത്ത് ഇൻഡിക്കേറ്റർ എന്നിവയടങ്ങുന്ന ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വാഹനമെത്തുന്നത്. 5 വർഷത്തേയ്ക്ക് 1,50,000 കിലോമീറ്റർ ബാറ്ററി ലൈഫ് അവകാശപ്പെടുന്ന സോർ ഗ്രാൻഡ്,  6 ലക്ഷം രൂപ വരെ ചെലവ് ലാഭിക്കുമെന്നും
പ്രതീക്ഷിക്കുന്നു. മഹീന്ദ്ര ലോജിസ്റ്റിക്‌സ്, മജന്ത EV സൊല്യൂഷൻസ്, EVnow തുടങ്ങിയ പ്രമുഖ ലോജിസ്റ്റിക് കമ്പനികളുടെ സഹകരണത്തോടെ
14,900 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു. നിലവിൽ 50,000-ലധികം മഹീന്ദ്ര ഇലക്ട്രിക് ത്രീ-വീലറുകൾ നിരത്തിലുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Mahindra Electric launches Zor Grand e-3-wheeler. It’s priced at Rs 3.6 lakh ( ex-showroom Price). Zor Grand has a NEMO connected vehicle platform. It is for fleet management and better operational efficiency.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version