ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടർ കമ്പനിയായ Bisleri ഇന്റർനാഷണലിന്റെ ഓഹരി വാങ്ങാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ടാറ്റ ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതിന് വാഗ്ദാനം നൽകിയതായി ബിസിനസ് ദിനപത്രമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.ഇത് എൻട്രി ലെവൽ, മിഡ് സെഗ്‌മെന്റിലും പ്രീമിയം പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ വിഭാ​ഗത്തിലും ടാറ്റയ്ക്ക് വൻതോതിൽ മേൽക്കൈ നൽകും. ബൾക്ക് വാട്ടർ ഡെലിവറിക്ക് പുറമെ, റീട്ടെയിൽ സ്റ്റോറുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, എയർപോർട്ടുകൾ എന്നിവയുൾപ്പെടെയുള്ള ചാനലുകളിൽ ഉടനീളം Bisleri ലീഡ് ചെയ്യുന്നുണ്ട്.ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ബിസ്‌ലേരിക്ക് 150-ലധികം നിർമ്മാണ പ്ലാന്റുകളും ഇന്ത്യയിലുടനീളം 5,000 ട്രക്കുകളുള്ള 4,000-ത്തിലധികം വിതരണക്കാരുടെ ശൃംഖലയും ഉണ്ട്.Tetley tea, Eight O’ Clock coffee, Soulfull cereals, ഉപ്പ്, പയറുവർഗ്ഗങ്ങൾ എന്നിങ്ങനെ വൈവിധ്യപൂർണമായ ഉല്പന്നങ്ങൾ വിൽക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കൺസ്യൂമർ ബിസിനസ്, സ്റ്റാർബക്‌സ് കഫേകൾക്ക് പുറമേ തന്ത്രപരമായ ഏറ്റെടുക്കലുകൾക്കായി സജീവമായി ശ്രമം നടത്തുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സുനിൽ ഡിസൂസ അടുത്തിടെ പ്രതികരിച്ചിരുന്നു,
Tata Consumer-ന് NourishCo യുടെ കീഴിൽ സ്വന്തമായി കുപ്പിവെള്ള ബിസിനസ്സ് ഉണ്ട്. എന്നാൽ അതിനൊപ്പം തന്നെ ടാറ്റ കൺസ്യൂമർ വഴിയോ ഗ്രൂപ്പ് തലത്തിലോ Bisleri ഓഹരി വാങ്ങാൻ ടാറ്റയ്ക്ക് അവസരമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നിലവിൽ മൈനോറിറ്റി സ്റ്റേക്ക് ഏറ്റെടുത്ത് കൊണ്ട് പിന്നീട് സ്റ്റേക്ക് വർദ്ധിപ്പിക്കാനാകും ടാറ്റ ​ഗ്രൂപ്പ് പദ്ധതിയിടുക. എന്നാൽ “വിപണിയിലെ ഊഹാപോഹങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ല.” എന്നാണ് ബിസ്‌ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാൻ പ്രതികരികരിച്ചത്. ബിസ്‌ലേരി ബ്രാൻഡ് ഫ്രാഞ്ചൈസിക്ക് കീഴിലുള്ള മിനറൽ വാട്ടറിന് പുറമെ, ബിസ്‌ലേരി ഇന്റർനാഷണൽ, പ്രീമിയം ബ്രാൻഡ് വേദിക ഹിമാലയൻ സ്പ്രിംഗ് വാട്ടറും വിൽക്കുന്നുണ്ട്.

Tata Group has proposed to buy a stake in Bisleri International.Bisleri has more than 150 manufacturing plants and a network of over 4,000 distributors across India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version