പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യയുടെ മൂന്നാമത്തെ Vande Bharat Express | Indian Railway|

പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി ഇന്ത്യയുടെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിന്റെ വാട്ടർ ഗ്ലാസ് ടെസ്റ്റ്‌ വീഡിയോ ദക്ഷിണ റെയിൽവേ ട്വിറ്ററിൽ പങ്കുവെച്ചു. വക്കോളം വെള്ളം നിറച്ച ഒരു ഗ്ലാസ് ഡ്രൈവിംഗ് ചേമ്പറിലെ സ്പീഡോമീറ്ററിന് അടുത്തായി വച്ചായിരുന്നു റെയിൽവേയുടെ പരീക്ഷണം. ട്രെയിൻ 180 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ചിട്ടും വെള്ളം തൂവിപ്പോയില്ല. ഇത് ട്രെയിനിന്റെ സ്ഥിരതയെ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്നു.

പുതുതായി രൂപകല്പന ചെയ്ത ട്രെയിൻ 2022 ഓഗസ്റ്റ് 12-നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അനാച്ഛാദനം ചെയ്തത്. ചാരിക്കിടക്കാവുന്ന ഇരിപ്പിടം, എമർജൻസി ലൈറ്റിംഗ്, വിനോദ ആവശ്യങ്ങൾക്കായി ഓൺബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ-ഫൈ, തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിനുണ്ട്. ആൻറി കൊളിഷൻ കവാച്ച് ടെക്‌നോളജി പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകളാണ് ട്രെയിനുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. റിയർവ്യൂ ക്യാമറകൾ ഉൾപ്പെടെയുള്ളവ അടങ്ങിയതാണ് ഈ സംവിധാനം. അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ, 180 കിലോമീറ്റർ വേഗതയിൽ 50,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. 2023 ഓഗസ്റ്റ് 15-നകം 75 അതിവേഗ ‘വന്ദേ ഭാരത്’ ട്രെയിനുകൾ നിർമ്മിക്കുമെന്ന് കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

India’s third Vande Bharat Express successfully completes trial runs.
It completed the ‘water glass test’ running at a speed of over 180 km/hr. Now, the Express all is set for its passenger run.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version