ഇലോൺ മസ്‌കിന് ട്വിറ്റർ (Twitter) വിൽക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്ത് മൈക്രോബ്ലോ​ഗിം​ഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഷെയർഹോൾഡർമാർ. ഒരു ഷെയറിന് $54.20 കണക്കാക്കിയുളള $44Bn ഡീലിന് അനുകൂലമായാണ് ഭൂരിപക്ഷം ഷെയർഹോൾഡർമാരും വോട്ട് ചെയ്തത്. ഏപ്രിലിൽ ഒപ്പുവച്ച ഓഹരിയൊന്നിന് 54.20 ഡോളറിന്റെ ഡീൽ, നിലവിലെ പരിതസ്ഥിതിയിൽ വിലയേറിയതാണ്. ട്വിറ്റർ ഓഹരികൾ ഇപ്പോൾ വിലമതിക്കുന്നത് ഏകദേശം 42 ഡോളറാണ്. അതിനാൽ ഓഹരി വിപണിയിലെ മാന്ദ്യത്തെത്തുടർന്ന് ഓഹരി ഉടമകൾ ഡീലിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ട്വിറ്റർ ഏറ്റെടുക്കാനുളള തീരുമാനത്തിൽ നിന്ന് ഇതിനിടെ മസ്ക് പിന്നാക്കം പോയിരുന്നു. പ്ലാറ്റ്‌ഫോമിലെ സ്‌പാം അക്കൗണ്ടുകളെ കുറിച്ച് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും കമ്പനിയുടെ ഒരു ഉന്നത എക്‌സിക്യൂട്ടീവുമായി നടത്തിയ ശമ്പള സെറ്റിൽമെന്റിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്നും വാദിച്ച് ഏറ്റെടുക്കലുമായി താൻ മുന്നോട്ട് പോകില്ലെന്ന് മസ്‌ക് ട്വിറ്ററിനെ അറിയിച്ചിരുന്നു. അടുത്ത മാസം ഇരുവിഭാഗവും കോടതിയിൽ ഏറ്റുമുട്ടും. ഒക്ടോബർ 17നാണ് വാദം തുടങ്ങുന്നത്.
ഇടപാടിൽ നിന്ന് പിന്മാറാൻ മസ്കിന്റെ കാരണങ്ങൾ അസാധുവും തെറ്റായതുമാണെന്ന് ട്വിറ്ററിന്റെ അഭിഭാഷകർ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച, വിസിൽബ്ലോവർ പീറ്റർ സാറ്റ്‌കോയ്ക്കും ( Peiter Zatko)അദ്ദേഹത്തിന്റെ അഭിഭാഷകർക്കും 7.75 മില്യൺ ഡോളർ നൽകുന്നതിന് മുമ്പ് മസ്കിന്റെ സമ്മതം തേടുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടത് ലയന കരാർ ലംഘനമാണെന്ന് മസ്‌ക്കിന്റെ അഭിഭാഷകർ പറഞ്ഞു. കമ്പനിയുടെ സെക്യുരിറ്റി ചീഫായിരുന്ന സാറ്റ്‌കോയെ ജനുവരിയിൽ ആണ് ട്വിറ്റർ പുറത്താക്കിയത്. spam bots / fake accounts നെ കുറിച്ച് സാറ്റ്കോ നടത്തിയ ആരോപണങ്ങളാണ് പിന്നീട് മസ്കിന് ട്വിറ്ററർ ഡീലിൽ നിന്ന് പിന്മാറാനുളള പ്രേരണയായത്. ഉപയോക്താക്കളുടെ ഡാറ്റ പ്രൈവസി ഇല്ലാതാക്കുന്ന നടപടികളാണ് ട്വിറ്ററിന്റെ ഭാ​ഗത്ത് നിന്നുളളത് എന്നും സാറ്റ്കോ ആരോപിച്ചിരുന്നു. സാറ്റ്കോയുടെ ആരോപണങ്ങളാണ് നിലവിൽ ട്വിറ്ററിനെതിരായ കോടതി പോരാട്ടത്തിൽ മസ്കിന് തുണയായിരിക്കുന്നത്.

Twitter Inc. shareholders had approved the social media company’s $44 billion sale to Elon Musk.The nod from shareholders comes ahead of the trial next month over whether the $44 billion deal should be completed.  Twitter shares are now hovering around $41.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version